ബസ്ചാർജ് ഇനിയും കൂട്ടില്ല: മന്ത്രി ശശീന്ദ്രൻ
ബസ്ചാർജ് ഇനിയും കൂട്ടില്ല: മന്ത്രി ശശീന്ദ്രൻ
Friday, February 16, 2018 12:38 AM IST
മാ​വേ​ലി​ക്ക​ര: ഇനിയും ബ​സ്ചാ​ർ​ജ് വ​ർ​ധ​ന ഉടനേ ഉ​ണ്ടാ​കി​ല്ലെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. ബ​സ് സ​മ​രം എ​ന്തി​നാ​ണെ​ന്നോ എ​ന്താ​ണെ​ന്നോ ആ​രും അ​റി​യി​ച്ചി​ട്ടി​ല്ല. ബ​സ് ചാ​ർ​ജ് വ​ർ​ധ​ന​യ്ക്കാ​യി നി​യോ​ഗി​ച്ച ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

സ​മ​രം​കൊ​ണ്ട് സ​ർ​ക്കാ​രി​നെ സ​മ്മ​ർദ​ത്തി​ലാ​ക്കാ​ൻ സാ​ധി​ക്കി​ല്ല. ന്യാ​യ​മാ​യ കാ​ര്യം ആ​രു​പ​റ​ഞ്ഞാ​ലും അം​ഗീ​ക​രി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് നി​ല​വി​ൽ കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. സ​മ​രം ചെ​യ്യാ​നു​ള്ള അ​വ​കാ​ശം ബ​സു​ട​മ​ക​ൾ​ക്ക് ഉ​ണ്ടെ​ന്നും ജ​ന​ങ്ങ​ളു​ടെയും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ കൂ​ടി കേ​ട്ടി​ട്ടേ സ​ർ​ക്കാ​രി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്കൂ എ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.


മാ​വേ​ലി​ക്ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.