കൈ​ക്കൂ​ലി: സ​ബ് ര​ജി​സ്ട്രാ​ർ വിജിലൻസ് പിടിയിൽ
കൈ​ക്കൂ​ലി: സ​ബ് ര​ജി​സ്ട്രാ​ർ വിജിലൻസ് പിടിയിൽ
Friday, February 16, 2018 12:45 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ സ​​​ബ് ര​​​ജി​​​സ്ട്ര​​​റെ വി​​​ജി​​​ല​​​ൻ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ത​​​ളി​​​പ്പ​​​റ​​​മ്പ് സ​​​ബ് ര​​​ജി​​​സ്ട്രാ​​​ർ ക​​​ണ്ണൂ​​​ർ പു​​​ഴാ​​​തി സ്വ​​​ദേ​​​ശി പി.​​​വി. വി​​​നോ​​​ദ് കു​​​മാ​​​റി​​​നെ​​​യാ​​​ണ് (50 അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ക​​​രി​​​മ്പം സ്വ​​​ദേ​​​ശി​​യി​​ൽ നി​​​ന്നു 3000 രൂ​​​പ കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്. അ​​മ്മ​​യു​​ടെ പേ​​​രി​​​ലു​​​ള്ള സ്വ​​​ത്ത് ത​​​ന്‍റെ​​​യും സ​​​ഹോ​​​ദ​​​ര​​​ന്‍റെ​​​യും പേ​​​രി​​​ലേ​​​ക്കു ദാ​​​നാ​​​ധാ​​​രം ര​​​ജി​​​സ്റ്റ​​​ർ​​ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ണ് യു​​​വാ​​​വ് ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ സാ​​​ങ്കേ​​​തി​​​ക കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു കൈ​​​ക്കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വ​​ത്രെ.


വി​​​ജി​​​ല​​​ൻ​​​സ് ഡി​​​വൈ​​​എ​​​സ്പി വി. ​​​മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ നി​​രോ​​ധി​​ച്ച 500 ന്‍റെ നോ​​​ട്ടു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​യു​​ള്ള തു​​ക ഇ​​​യാ​​​ളി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്തു. വി​​​നോ​​​ദ് കു​​​മാ​​​റി​​​ന്‍റെ പു​​​ഴാ​​​തി​​​യി​​​ലു​​​ള്ള വീ​​​ട്ടി​​​ലും സം​​​ഘം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.