മദ്യക്കട പൂട്ടാൻ കോടതി ഉത്തരവ്; ടൂറിസം വകുപ്പ് പൂട്ടിയ കുട്ടികളുടെ പാർക്ക് നാട്ടുകാർ തുറന്നു
Friday, February 16, 2018 12:45 AM IST
അ​ന്പ​ല​പ്പു​ഴ: വി​ദേ​ശ മ​ദ്യ​വി​ല്പന​ശാ​ല പൂ​ട്ടാ​തി​രി​ക്കാ​നാ​യി അ​ട​ച്ച കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് തു​റ​ന്നു.

തോ​ട്ട​പ്പ​ള്ളി​യി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ടൂ​റി​സം വ​കു​പ്പ് പൂ​ട്ടി​യ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് നാ​ട്ടു​കാ​ർ ഗേ​റ്റ് പൊ​ളി​ച്ചു​മാ​റ്റി ഇ​ന്ന​ലെ രാ​വി​ലെ തു​റ​ന്ന​ത്. തോ​ട്ട​പ്പ​ള്ളി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്ഷ​യ സാം​സ്കാ​രി​ക​വേ​ദി പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ര​ണ്ടാ​ഴ്ച മു​ന്പു ര​ണ്ടു മാ​സ​ത്തി​ന​കം മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല പൂ​ട്ടാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.


മ​ദ്യ​വി​ല്പന​ശാ​ല​യു​ടെ നൂ​റു​മീ​റ്റ​ർ പ​രി​ധി​യി​ൽ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന ഹ​ർ​ജി​ക്കാ​രു​ടെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. എ​ന്നാ​ൽ ഉ​ത്ത​ര​വി​റ​ങ്ങി തൊ​ട്ട​ടു​ത്ത ദി​വ​സം പാ​ർ​ക്ക് അ​ട​ച്ചു പൂ​ട്ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.