വാ​യ്പാ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നു വീ​ട് ജ​പ്തി ചെ​യ്യി​ല്ലെ​ന്നു ബാ​ങ്ക്
വാ​യ്പാ തി​രി​ച്ച​ട​വ്  മു​ട​ങ്ങി​യ​തി​നു വീ​ട്  ജ​പ്തി ചെ​യ്യി​ല്ലെ​ന്നു ബാ​ങ്ക്
Friday, February 16, 2018 1:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​യ്പാ തി​​​രി​​​ച്ച​​​ട​​​വു മു​​​ട​​​ങ്ങി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ ക​​​ശു​​​വ​​​ണ്ടി ക​​മ്പ​​​നി ഉ​​​ട​​​മ​​​ക​​​ളു​​​ടെ വീ​​​ട് ജ​​​പ്തി ചെ​​​യ്യി​​​ല്ലെ​​​ന്ന് ബാ​​​ങ്ക് പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ ഉ​​​റ​​​പ്പ്. ക​​​ശു​​​വ​​​ണ്ടി വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് ബാ​​​ങ്ക് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

വാ​​​യ്പ​​​ക​​​ൾ​​​ക്ക് മൊ​​​റൊ​​​ട്ടോ​​​റി​​​യം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക, പ​​​ലി​​​ശ​​​നി​​​ര​​​ക്ക് കു​​​റ​​​ച്ചു വാ​​​യ്പ​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക, ഹ്ര​​​സ്വ​​​കാ​​​ല വാ​​​യ്പ​​​ക​​​ൾ ദീ​​​ർ​​​ഘ​​​കാ​​​ല​​​വാ​​​യ്പ​​​യാ​​​യി മാ​​​റ്റു​​​ക, പി​​​ഴ​​​പ്പ​​​ലി​​​ശ ഒ​​​ഴി​​​വാ​​​ക്കി ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ നി​​​ർ​​​ദേ​​ശ​​​ങ്ങ​​​ൾ ബാ​​​ങ്കു​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ക​​മ്പ​​​നി​​​ക​​​ൾ ജ​​​പ്തി ചെ​​​യ്യാ​​​ൻ ബാ​​​ങ്കു​​​ക​​​ൾ അ​​​സ​​​റ്റ് റീ​​​സ്ട്ര​​​ക്ച​​​റിം​​​ഗ് ക​​​മ്പ​​​നി​​​ക്ക് കൈ​​​മാ​​​റു​​​ന്ന​​​ത് നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.