കണ്ണൂരിൽ സഹനസമരം തുടരുന്നു, യൂ​ത്ത് കോ​ൺഗ്രസ് ഉ​പ​വാ​സം തു​ട​ങ്ങി
കണ്ണൂരിൽ സഹനസമരം തുടരുന്നു,  യൂ​ത്ത് കോ​ൺഗ്രസ് ഉ​പ​വാ​സം തു​ട​ങ്ങി
Friday, February 16, 2018 1:01 AM IST
ക​​​ണ്ണൂ​​​ർ: യൂ​​ത്ത്കോ​​ൺ​​ഗ്ര​​സ് മ​​ട്ട​​ന്നൂ​​ർ ബ്ളോ​​ക്ക് സെ​​ക്ര​​ട്ട​​റി എ​​ട​​യ​​ന്നൂ​​രി​​ലെ ശു​​​ഹൈ​​​ബി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​കി​​​ക​​​ളെ ഉ​​​ട​​​ൻ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​തീ​​​ശ​​​ൻ പാ​​​ച്ചേ​​​നി ന​​​ട​​​ത്തി​​​യ 24 മ​​​ണി​​​ക്കൂ​​​ർ ഉ​​​പ​​​വാ​​​സം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ കോ​​​ൺ​​​ഗ്ര​​​സ് രാ​​​ഷ്‌​​ട്രീ​​യ​​​കാ​​​ര്യ സ​​​മി​​​തി​​​യം​​​ഗം കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ നാ​​​ര​​​ങ്ങാ​​​നീ​​​ര് ന​​​ൽ​​​കി​​​യാ​​​ണ് സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്.

തു​​​ട​​​ർ​​​ന്ന് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് ലോ​​​ക്​​​സ​​​ഭാ മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ഷി ക​​​ണ്ട​​​ത്തി​​​ൽ 24 മ​​​ണി​​​ക്കൂ​​​ർ ഉ​​​പ​​​വാ​​​സം ആ​​​രം​​​ഭി​​​ച്ചു. കൊ​​​ല​​​പാ​​​ത​​​കി​​​ക​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ പ​​​ണ​​​പ്പി​​രി​​​വ് ന​​​ട​​​ത്തു​​​ന്ന ലോ​​​ക​​​ത്തി​​​ലെ ഏ​​​ക രാ​​​ഷ്‌​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി സി​​​പി​​​എ​​​മ്മാ​​​ണെ​​​ന്നു കൊ​​​ല്ലം ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ന്ദു കൃ​​​ഷ്ണ പ​​​റ​​​ഞ്ഞു.


സ​​​തീ​​​ശ​​​ൻ പാ​​​ച്ചേ​​​നി​​​യു​​​ടെ ഉ​​​പ​​​വാ​​​സ​​സ​​​മ​​​ര​​​ത്തി​​​ൽ സ​​​മാ​​​പ​​​ന​​പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ. ശു​​​ഹൈ​​​ബി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​കി​​​ക​​​ളെ നി​​​യ​​​മ​​​ത്തി​​​നു​​മു​​​ന്നി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തു​​​വ​​​രെ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​ക്ഷോ​​​ഭ​​​രം​​​ഗ​​​ത്തു​​​ണ്ടാ​​​കു​​മെ​​ന്നു ബി​​ന്ദു കൃ​​ഷ്ണ പ​​റ​​ഞ്ഞു. സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, പി. ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.