ന​ടി സ​നു​ഷ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാൾക്ക് ജാ​മ്യമില്ല
Sunday, February 18, 2018 1:44 AM IST
തൃ​​​ശൂ​​​ർ: ട്രെ​​​യി​​ൽ​​യാ​​ത്ര​​യ്ക്കി​​ടെ ന​​​ടി സ​​​നു​​​ഷ​​​യെ അ​​​പ​​​മാ​​​നി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന പ്ര​​​തി​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ ജി​​​ല്ലാ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ത​​​ള്ളി. ക​​​ന്യാ​​​കു​​​മാ​​​രി വി​​​ല്ലു​​​കു​​​റി സ്വ​​​ദേ​​​ശി ആ​​​ന്‍റോ ബോ​​​സി​​​നാ​​ണ് കോ​​​ട​​​തി ജാ​​മ്യം നി​​ഷേ​​ധി​​ച്ച​​ത്.

പ്ര​​​തി​​​ക്കു ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചാ​​​ൽ അ​​​തു സ​​​മൂ​​​ഹ​​​ത്തി​​​നു തെ​​​റ്റാ​​​യ സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​മെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ആ​​​രം​​​ഭ​​​ഘ​​​ട്ട​​​ത്തി​​​ൽ പ്ര​​​തി​​​ക്കു ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നു​​​മു​​​ള്ള പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ അ​​​ഡ്വ.​​​കെ.​​​ഡി.​ ബാ​​​ബു​​​വി​​​ന്‍റെ വാ​​​ദം മു​​​ഖ​​​വി​​​ല​​​ക്കെ​​​ടു​​​ത്താ​​​ണു കോ​​​ട​​​തി ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ള്ളി​​​യ​​​ത്. സ​​​നു​​​ഷ​​​യു​​​ടെ ര​​​ഹ​​​സ്യ​​​മൊ​​​ഴി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ജു​​​ഡീ​​ഷ​​ൽ ഒ​​​ന്നാം​​​ക്ല​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് വാ​​​ണി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.