കീഴടങ്ങിയവർ യഥാർഥ പ്രതികളാണോ എന്നു സംശയമെന്ന് ശുഹൈബിന്‍റെ പിതാവ്
Monday, February 19, 2018 1:43 AM IST
ക​​​ണ്ണൂ​​​ർ: ശു​​​ഹൈ​​​ബി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സി​​​നു മു​​​ന്നി​​​ൽ കീ​​​ഴ​​​ട​​​ങ്ങി​​​യെ​​ന്നു പ​​റ​​യു​​ന്ന​​​വ​​​ർ യ​​​ഥാ​​​ർ​​​ഥ പ്ര​​​തി​​​ക​​​ളാ​​​ണോ​​​യെ​​​ന്നു സം​​​ശ​​​യ​​​മു​​​ണ്ടെ​​​ന്നു ശുഹൈബിന്‍റെ പി​​​താ​​​വ് മു​​​ഹ​​​മ്മ​​​ദ്. പോ​​​ലീ​​​സി​​​ല്‍ വി​​​ശ്വാ​​​സ​​​മി​​​ല്ലെ​​​ന്നും സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും മു​​​ഹ​​​മ്മ​​​ദ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തേ ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ചു കെ.​ ​​സു​​​ധാ​​​ക​​​ര​​​നും രം​​​ഗ​​​ത്തെ​​​ത്തി.

പാ​​​ർ​​​ട്ടി​​​ക്കു കൊ​​​ല​​​പാ​​ത​​ക​​ത്തി​​​ൽ പ​​​ങ്കി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി.​ ​​ജ​​​യ​​​രാ​​​ജ​​​ൻ മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണം. കീ​​​ഴ​​​ട​​​ങ്ങി​​​യ ആ​​​കാ​​​ശ് തി​​​ല്ല​​​ങ്കേ​​​രി ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള​​​യാ​​​ളാ​​​ണ്. പ​​​ക്ഷേ അ​​​യാ​​​ൾ​​​ക്കു ശു​​​ഹൈ​​​ബു​​​മാ​​​യി വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി പ്ര​​​ശ്ന​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ല. ശു​​​ഹൈ​​​ബി​​​നെ അ​​​യാ​​​ൾ വ​​​ധി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ അ​​​യാ​​​ളെ അ​​​തി​​​നു പ​​​റ​​​ഞ്ഞു​​​വി​​ട്ട​​​വ​​​ർ ആ​​​രാ​​​ണെ​​​ന്ന് അ​​​റി​​​യേ​​​ണ്ട​​​തു​​​ണ്ടെന്നും സുധാകരൻ പറഞ്ഞു.