പു​റ്റ​ടി​യി​ൽ ഇ​ന്ന് ഏ​ല​ക്കാ ലേ​ലം ഇ​ല്ല; മൂ​ന്നു ദി​വ​സം ന​ട​ത്തി​യി​രു​ന്ന ലേ​ലം ഒ​രു​ ദി​വ​സ​മാ​ക്കി ചു​രു​ക്കി
പു​റ്റ​ടി​യി​ൽ ഇ​ന്ന് ഏ​ല​ക്കാ ലേ​ലം ഇ​ല്ല; മൂ​ന്നു ദി​വ​സം ന​ട​ത്തി​യി​രു​ന്ന ലേ​ലം  ഒ​രു​ ദി​വ​സ​മാ​ക്കി ചു​രു​ക്കി
Tuesday, February 20, 2018 1:47 AM IST
ക​​ട്ട​​പ്പ​​ന: മു​​ൻ ഷെ​​ഡ്യൂ​​ൾ അ​​നു​​സ​​രി​​ച്ച് ഇ​ന്നു പു​​റ്റ​​ടി സ്പൈ​​സ​​സ് പാ​​ർ​​ക്കി​​ൽ ന​​ട​​ത്തേ​​ണ്ട ഏ​​ല​​ക്കാ ലേ​​ലം ത​​മി​​ഴ്നാ​​ട്ടി​​ലെ ബോ​​ഡി​​യി​​ലേ​​ക്കു മാ​​റ്റി. പു​​റ്റ​​ടി പാ​​ർ​​ക്കി​​ൽ ആ​​ഴ്ച​​യി​​ൽ ഒ​​രു ദി​​വ​​സം ലേ​​ലം ന​​ട​​ത്തി മ​​റ്റു​ ദി​​വ​​സ​​ങ്ങ​​ളി​​ൽ ന​​വീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്താ​​നാ​​ണു തീ​​രു​​മാ​​ന​​മെ​​ന്നു സ്പൈ​​സ​​സ് ബോ​​ർ​​ഡ് പ​​ത്ര​​ക്കു​​റു​​പ്പി​​ൽ അ​​റി​​യി​​ച്ചു. വ്യാ​​ഴാ​​ഴ്ച പു​​റ്റ​​ടി​​യി​​ൽ ലേ​​ലം ന​​ട​​ത്തും. കു​​മ​​ളി സി​​പി​​എം​​സി​​എ​​സ്, കെ​​സി​​പി​​എം​​സി എ​​ന്നി​​വ​​രു​​ടെ ലേ​​ല​​ങ്ങ​​ളാ​​ണ് വ്യാ​​ഴാ​​ഴ്ച ന​​ട​​ത്തു​​ന്ന​​ത്. ഇ​​ന്നു പു​​റ്റ​​ടി​​യി​​ൽ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന എ​​സ്എ​​ജി​​എ​​സി​​ന്‍റെ ലേ​​ല​​മാ​​ണ് ബോ​​ഡി​​യി​​ൽ ന​​ട​​ത്തു​​ന്ന​​ത്.

പു​​റ്റ​​ടി സ്പൈ​​സ​​സ് പാ​​ർ​​ക്കി​​ലെ ന​​വീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു കൂ​​ടു​​ത​​ൽ സ​​മ​​യം വേ​​ണ്ടി​​വ​​രും. 15 ദി​​വ​​സ​​ത്തി​​നു​​ള്ള​​ൽ പു​​തി​​യ 60 കം​​പ്യൂ​​ട്ട​​റു​​ക​​ളും അ​​നു​​ബ​​ന്ധ സം​​വി​​ധാ​​ന​​ങ്ങ​​ളും എ​​ത്തി​​ക്കാ​​​​നാ​​കു​​മെ​​ന്ന് മാ​​ർ​​ക്ക​​റ്റിം​​ഗ് ഡ​​യ​​റ​​ക്ട​​ർ സു​​രേ​​ഷ് അ​​റി​​യി​​ച്ചു. ര​​ണ്ടു വീ​​തം കം​​പ്യൂ​​ട്ട​​റു​​ക​​ൾ ചേ​​ർ​​ത്താ​​ണ് പു​​റ്റ​​ടി​​ൽ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.


ഇ​​തി​​നാ​​ൽ കം​​പ്യൂ​​ട്ട​​റി​​നു മു​​ന്നി​​ലി​​രി​​ക്കു​​ന്ന വ്യാ​​പാ​​രി​​ക​​ളു​​ടെ പി​​ന്നി​​ലൂ​​ടെ​​യാ​​ണ് സാ​​ന്പി​​ൾ ഏ​​ല​​ക്കാ ഇ​​ട്ടു​​കൊ​​ടു​​ക്കു​​ന്ന​​ത്. ഇ​​തു വ്യാ​​പാ​​രി​​ക​​ൾ​​ക്ക് ബു​​ദ്ധി​​മു​​ട്ടാ​​ണെ​​ന്ന് അ​​റി​​യി​​ച്ചി​​ട്ടു​​ള്ള​​തി​​നാ​​ൽ കം​​പ്യൂ​​ട്ട​​ർ വ​​രി​​ക​​ൾ​​ക്കി​​ട​​യി​​ൽ ഓ​​പ്പ​​ണ്‍ സ്പെ​​യ്സ് ഇ​​ട്ട് കം​​പ്യൂ​​ട്ട​​ർ ലൈ​​നു​​ക​​ൾ പു​​ന​​ക്ര​​മീ​​ക​​രി​​ക്കാ​​നും ആ​​ലോ​​ചി​​ക്കു​​ന്ന​​താ​​യി ഡ​​യ​​റ​​ക്ട​​ർ അ​​റി​​യി​​ച്ചു.

പറഞ്ഞിട്ടില്ല

ക​​ട്ട​​പ്പ​​ന: പു​​റ്റ​​ടി സ്പൈ​​സ​​സ് പാ​​ർ​​ക്കി​​ൽ ക​​ഴി​​ഞ്ഞ 17ന് ​​ഏ​​ല​​ക്കാ ഇ - ​​ലേ​​ലം പു​​ന​​രാ​​രം​​ഭി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് 18ന് ​​ദീ​​പി​​ക​യി​ൽ പു​​റ്റ​​ടി സ്പൈ​​സ​​സ് പാ​​ർ​​ക്കി​​ൽ ഇ ​​ലേ​​ലം പു​​ന​​രാ​​രം​​ഭി​​ച്ചു എ​​ന്ന ശീ​​ർ​​ഷ​​ക​​ത്തി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച വാ​​ർ​​ത്ത​​യി​​ൽ ’സ​​മ്മ​​ർ​​ദം മൂ​​ല​​മാ​​ണ് ഇ​​പ്പോ​​ൾ ഇ​​വി​​ടെ ഏ​​ല​​ക്കാ ലേ​​ലം പു​​ന​​രാ​​രം​​ഭി​​ച്ച​​തെ​ന്നു സ്പൈ​​സ​​സ് ബോ​​ർ​​ഡ് മാ​​ർ​​ക്ക​​റ്റിം​​ഗ് ഡ​​യ​​റ​​ക്ട​​ർ സു​​രേ​​ഷ് പ​​റ​​ഞ്ഞു’ എ​​ന്നു ചേ​​ർ​​ത്ത​​ത് ആ​​ശ​​യ​​ക്കു​​ഴ​​പ്പം മൂ​​ല​​മാ​​ണ്. അ​​ങ്ങി​​നെ ഒ​​രു പ്ര​​സ്താ​​വ​​ന സു​​രേ​​ഷ് ന​​ട​​ത്തി​​യി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.