ടി​.പി. വ​ധം സിബിഐ അന്വേഷിക്കണം: ഹ​ർ​ജി മാ​ർ​ച്ച് 14ലേക്കു മാറ്റി
ടി​.പി. വ​ധം സിബിഐ അന്വേഷിക്കണം: ഹ​ർ​ജി മാ​ർ​ച്ച് 14ലേക്കു മാറ്റി
Tuesday, February 20, 2018 1:47 AM IST
കൊ​​​ച്ചി: ടി​.​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ വ​​​ധ​​​ക്കേ​​​സി​​​ന്‍റെ ഗൂ​​​ഢാ​​​ലോ​​​ച​​​ന സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഭാ​​​ര്യ കെ.​​​കെ. ര​​​മ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി മാ​​​ർ​​​ച്ച് 14നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ മാ​​​റ്റി. ഗൂ​​​ഢാ​​​ലോ​​​ച​​​ന സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​യി​​​ൽ ര​​​ണ്ടു ത​​​വ​​​ണ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ന്ന​​താ​​​ണെ​​​ന്നും ഇ​​​നി സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.


ഗൂ​​​ഢാ​​​ലോ​​​ച​​​ന അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ എ​​​ട​​​ച്ചേ​​​രി പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​ക്കു വി​​​ട​​​ണ​​​മെ​​​ന്നാ​​​ണു ര​​​മ​​​യു​​​ടെ ആ​​​വ​​​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.