മാർ അപ്രേം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ദൈവശാസ്ത്ര സിന്പോസിയം നാളെ
Friday, February 23, 2018 1:43 AM IST
ച​ങ്ങ​നാ​ശേ​രി: മാ​ർ അ​പ്രേം റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​റി​യ​ന്‍റൽ സ്റ്റ​ഡീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ 9.30ന് ​അ​സം​പ്ഷ​ൻ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​ജ​പാ​ല​ന അ​വ​കാ​ശ പു​നഃ​സ്ഥാ​പ​നം: സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സി​ന്പോ​സി​യം ന​ട​ത്തും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കം. ഷം​ഷാ​ബാ​ദ് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​തി​രൂ​പ​താ​സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ സ​ന്ദേ​ശം ന​ൽ​കും.

മ​ല്പാ​ൻ റ​വ.​ഡോ. മാ​ത്യു വെ​ള്ളാ​നി​ക്ക​ൽ, റ​വ. ഡോ. ​ജോ​സ​ഫ് ക​ടു​പ്പി​ൽ എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. റ​വ.​ഡോ. ഫ്രാ​ൻ​സി​സ് എ​ലു​വ​ത്തി​ങ്ക​ൽ, ഡോ.​സി​സ്റ്റ​ർ അ​മ​ല എ​സ്എ​ച്ച്, ജോ​ജി ചി​റ​യി​ൽ എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​ർ​മാ​രായി​രി​ക്കും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ, മ​ല്പാ​ൻ ഫാ.​മാ​ത്യു വെ​ള്ളാ​നി​ക്ക​ൽ, റ​വ. ഡോ. ​സേ​വ്യ​ർ കൂ​ട​പ്പു​ഴ എ​ന്നി​വ​രെ ആ​ദ​രി​ക്കും. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജ​യിം​സ് പാ​ല​ക്ക​ൽ, ഡ​യ​റ​ക്ട​ർ റ​വ.​ഡോ. തോ​മ​സ് പാ​ടി​യ​ത്ത്, ഫാ.​ജോ​സ് മു​ട്ട​ത്തു​പാ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. റ​വ. ഡോ. ​സേ​വ്യ​ർ കൂ​ട​പ്പു​ഴ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും.


സി​ന്പോ​സി​യ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാഗ്ര​ഹി​ക്കു​ന്ന​വ​ർ താ​ഴെ​പ്പ​റ​യു​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.(​റ​വ.​ഡോ. തോ​മ​സ് പാ​ടി​യ​ത്ത്, 9446201820, റ​വ.​ഡോ. വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ 8547461903).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.