പ​ക്ഷി​യി​ടി​ച്ചു; ശ്രീ​ല​ങ്ക​ൻ വി​മാ​ന യാത്ര മുടങ്ങി
പ​ക്ഷി​യി​ടി​ച്ചു; ശ്രീ​ല​ങ്ക​ൻ വി​മാ​ന യാത്ര മുടങ്ങി
Friday, February 23, 2018 1:55 AM IST
നെ​​​ടു​​​ന്പാ​​​ശേ​​​രി: വി​​​മാ​​​ന​​​ത്തി​​​ൽ പ​​​ക്ഷി​​​യി​​​ടി​​​ച്ചു സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റു​​​ണ്ടാ​​​യ​​​തി​​നെ​​ത്തു​​ട​​ർ​​ന്നു കൊ​​​ളം​​​ബോ​​​യി​​​ലേ​​​ക്കു​​​ള്ള ശ്രീ​​​ല​​​ങ്ക​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്‍റെ യു​​​എ​​​ൽ 167/168 ന​​​ന്പ​​​ർ ഫ്ളൈ​​​റ്റ് റ​​​ദ്ദാ​​​ക്കി. ഇ​​ന്ന​​ലെ വൈ​​​കു​​​ന്നേ​​​രം 4.10ന് ​​​നെ​​​ടു​​​ന്പാ​​​ശേ​​​രി​​​യി​​​ൽ​​നി​​​ന്നു പു​​​റ​​​പ്പെ​​​ടേ​​​ണ്ട വി​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു ഇ​​​ത്. ഇ​​തി​​ൽ ​പോ​​​കാ​​​ൻ ടി​​​ക്ക​​​റ്റ് എ​​​ടു​​​ത്തി​​​രു​​​ന്ന 164 യാ​​​ത്ര​​​ക്കാ​​​ർ ചെ​​​ക്ക് ഇ​​​ൻ ക​​​ഴി​​​ഞ്ഞു സെ​​​ക്യൂ​​​രി​​​റ്റി ഹാ​​​ളി​​​ൽ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വ​​​രെ രാ​​​ത്രി ഒ​​​ന്പ​​​തോ​​​ടെ ഹോ​​​ട്ട​​​ലി​​​ലേ​​​ക്കു മാ​​​റ്റി.


സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ച്ചു ​വി​​​മാ​​​നം ഇ​​​ന്ന് ഉ​​​ച്ച​​​യോ​​​ടെ പു​​​റ​​​പ്പെ​​​ടു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. യാ​​​ത്ര​​​ക്കാ​​​രി​​ൽ ഭൂ​​രി​​ഭാ​​ഗ​​വും കൊ​​​ളം​​​ബോ​​​യി​​​ൽ​​നി​​​ന്നു മ​​​റ്റു ഫ്ളൈ​​​റ്റു​​​ക​​​ളി​​​ൽ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് പോ​​​കേ​​​ണ്ട​​​വ​​​രാ​​​ണ്. ഇ​​​ന്ന​​​ലെ പു​​​റ​​​പ്പെ​​​ടാ​​ൻ ക​​ഴി​​യാ​​ത്ത​​തി​​നാ​​ൽ കൊ​​​ളം​​​ബോ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ഇ​​​വ​​​രു​​​ടെ യാ​​​ത്ര​​​യും അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.