കെഎ​ൽ​സി​എ സം​സ്ഥാ​ന ജ​ന​റ​ൽ കൗ​ണ്‍​സി​ൽ കൊ​ല്ല​ത്ത് 25ന്
Saturday, February 24, 2018 1:15 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ലാ​​​റ്റി​​​ൻ ക​​​ത്തോ​​​ലി​​​ക്കാ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ 45-ാമ​​​ത് വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ കൊ​​​ല്ലം ത​​​ങ്ക​​​ശേ​​​രി ഇ​​​ൻ​​​ഫ​​​ന്‍റ് ജീ​​​സ​​​സ് സ്കൂ​​​ളി​​​ൽ 25നു ​​രാ​​​വി​​​ലെ 10​ന് ​​കൊ​​​ല്ലം ബി​​​ഷ​​​പ് ഡോ. ​​​സ്റ്റാ​​​ൻ​​​ലി റോ​​​മ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന​​​പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ന്‍റ​​​ണി നൊ​​​റോ​​​ണ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷെ​​​റി ജെ.​ ​​തോ​​​മ​​​സ് വാ​​​ർ​​​ഷി​​​ക റി​​​പ്പോ​​​ർ​​​ട്ടും ജോ​​​സ​​​ഫ് പെ​​​രേ​​​ര വാ​​​ർ​​​ഷി​​​ക വ​​​ര​​​വു-​​​ചെ​​​ല​​​വു ക​​​ണ​​​ക്കു​​​ക​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഇ.​​​ഡി. ഫ്രാ​​​ൻ​​​സീ​​​സ് പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും.

ല​​​ത്തീ​​​ൻ സ​​​മു​​​ദാ​​​യ​​​ത്തി​​​ന് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലും ഉ​​​ദ്യോ​​​ഗ​​​ത്തി​​​ലും ആ​​​നു​​​പാ​​​തി​​​ക പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പാ​​​ക്കു​​​ക, തീ​​​ര​​​മേ​​​ഖ​​​ല​​യ്​​​ക്കാ​​​യി വ​​​ക​​​യി​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന തു​​​ക ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ചെ​​​ല​​​വ​​​ഴി​​​ക്കു​​​ക, തീ​​​ര​​​നി​​​യ​​​ന്ത്ര​​​ണ​​​വി​​​ജ​​​ഞാ​​​പ​​​നം സം​​​ബ​​​ന്ധി​​​ച്ചു ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​നം ഉ​​​ട​​​ൻ കൈ​​​ക്കൊ​​​ള്ളു​​​ക, ജ​​​സ്റ്റീ​​സ് ന​​​രേ​​​ന്ദ്ര​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​നു​​ശേ​​​ഷ​​​മു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​ൻ പു​​​തി​​​യ ക​​​മ്മീ​​​ഷ​​​നെ നി​​​യ​​​മി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ പ്ര​​​മേ​​​യ​​​ങ്ങ​​ൾ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.