സോ​ളാ​റി​ൽ​നി​ന്ന് 500 മെ​ഗാ​വാ​ട്ട് വൈ​​​ദ്യു​​​തി: മ​​​ന്ത്രി മ​​​ണി
Saturday, February 24, 2018 1:15 AM IST
തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്ത് സൗ​​​രോ​​​ർ​​​ജ്ജ​​​ത്തി​​​ൽ​​​നി​​​ന്ന് 500 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി എം.​​​എം. മ​​​ണി. കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ ഉൗ​​​ർ​​​ജ​​​ക്ഷ​​​മ​​​ത​​​യു​​​ള​​​ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ വി​​​ത​​​ര​​​ണം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കാ​​​റ്റി​​​ൽ​​​നി​​​ന്ന് പ​​​ര​​​മാ​​​വ​​​ധി വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​നും ല​​​ക്ഷ്യ​​​മു​​​ണ്ട്.

സോ​​​ളാ​​​ർ പ്ലാ​​​ന്‍റു​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും പു​​​തി​​​യ വീ​​​ടു​​​ക​​​ൾ​​​ക്കും മു​​​ക​​​ളി​​​ൽ സ്ഥാ​​​പി​​​ച്ച് വൈ​​ദ്യു​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കും. ചെ​​​ല​​​വു​​കു​​​റ​​​ച്ച് കൂ​​​ടു​​​ത​​​ൽ വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​​ദി​​​പ്പി​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.​​​സം​​​സ്ഥാ​​​ന​​​ത്ത് 14 ശ​​​ത​​​മാ​​​നം വൈ​​​ദ്യു​​​തി പാ​​​ഴാ​​​യി​​പ്പോ​​കു​​​ന്നു​​​ണ്ട്. സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി ഇ​​​തു കു​​​റ​​​യ്ക്കാ​​​നു​​​ള്ള ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും വൈ​​​ദ്യു​​തി ബോ​​​ർ​​​ഡ് രൂ​​​പം ന​​​ൽ​​​കി​​​യി​​​ട്ടു​​ണ്ടെന്നും മന്ത്രി പറഞ്ഞു.