ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ
Saturday, February 24, 2018 1:24 AM IST
കോ​​​​ട്ട​​​​യം: ലോ​​​​ട്ട​​​​റി ഏ​​​​ജ​​​​ന്‍റ്സ് ആ​​​​ൻ​​​​ഡ് സെ​​​​ല്ലേ​​​​ഴ്സ് കോ​​​​ണ്‍​ഗ്ര​​​​സ് (ഐ​​​​എ​​​​ൻ​​​​ടി​​​​യു​​​​സി) ആ​​​​റാം സം​​​​സ്ഥാ​​​​ന സ​​​​മ്മേ​​​​ള​​​​നം മാ​​​​ർ​​​​ച്ച് മൂ​​​​ന്ന്, നാ​​​​ല് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ൽ ന​​​​ട​​​​ക്കും. മൂ​​​​ന്നി​​​​നു പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​ന​​​​വും നാ​​​​ലി​​​​നു പ്ര​​​​തി​​​​നി​​​​ധി സ​​​​മ്മേ​​​​ള​​​​ന​​​​വും ന​​​​ട​​​​ക്കും.

നി​​​​ല​​​​വി​​​​ലു​​​​ള്ള സ​​​​മ്മാ​​​​ന​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തി വി​​​​റ്റു​​​​വ​​​​ര​​​​വി​​​​ന്‍റെ 55 ശ​​​​ത​​​​മാ​​​​ന​​​​വും തു​​​​ക സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളാ​​​​യി വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ക, 5000 രൂ​​​​പ​​​​യും അ​​​​തി​​​​ൽ താ​​​​ഴേ​​​​ട്ടു​​​​മു​​​​ള്ള സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക, മു​​​​ൻ​​​​കൂ​​​​ട്ടി പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ത്ത ഹ​​​​ർ​​​​ത്താ​​​​ലു​​​​ക​​​​ൾ മൂ​​​​ലം വി​​​​റ്റു​​​​പോ​​​​കാ​​​​ത്ത ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ​​​​ക്കു പ​​​​ക​​​​രം ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ന​​​​ല്കു​​​​ക, ന​​​​റു​​​​ക്കെ​​​​ടു​​​​പ്പ് ലൈ​​​​വാ​​​​യി കാ​​​​ണി​​​​ക്കു​​​​ക, ലോ​​​​ട്ട​​​​റി ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ​​​​ക്കു യൂ​​​​ണി​​​​ഫോം ന​​​​ല്കു​​​​ക, ക്ഷേ​​​​മ​​​​നി​​​​ധി ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക, തു​​​​ട​​​​ങ്ങി ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചു ഐ​​​​എ​​​​ൻ​​​​ടി​​​​യു​​​​സി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വും സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​കും.

ഈ ​​​​സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം 10,000 കോ​​​​ടി വി​​​​റ്റു​​​​വ​​​​ര​​​​വ് ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ സ​​​​മ്മാ​​​​ന​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ മാ​​​​റ്റം ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും ര​​​​ണ്ട​​​​ര​​​​ല​​​​ക്ഷ​​​​ത്തോ​​​​ളം ലോ​​​​ട്ട​​​​റി തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കു കൂ​​​​ടു​​​​ത​​​​ൽ ആ​​​​നു​​​​കു​​​​ല്യ​​​​ങ്ങ​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും ഐ​​​​എ​​​​ൻ​​​​ടി​​​​യു​​​​സി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.