കെ​എ​സ്ആ​ർ​ടി​സി: സ​ർ​ക്കാ​രും ജീ​വ​ന​ക്കാ​രും ഒറ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി
Saturday, February 24, 2018 1:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യെ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ന് സ​​​ർ​​​ക്കാ​​​രും ജീ​​​വ​​​ന​​​ക്കാ​​​രും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി. കേ​​​ര​​​ള സ്റ്റേ​​​റ്റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഡ്രൈ​​​വേ​​​ഴ്സ് യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന​​​സ​​​മ്മേ​​​ള​​​നം ബി​​​ഷ​​​പ് പെ​​​രേ​​​ര ഹാ​​​ളി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ ചി​​​ല പ്ര​​​ശ്ന​​​ങ്ങ​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ട്. പ​​​ക്ഷേ ഇ​​​വ യാ​​​ഥാ​​​ർ​​​ഥ്യ​​​ബോ​​​ധ​​​ത്തോ​​​ടെ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ ക​​​ഴി​​​യ​​​ണം. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ ഒ​​​ന്നാ​​​മ​​​ത് വേ​​​ണ്ട​​​ത് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് കൃ​​​ത​​​മാ​​​യി ശ​​​മ്പ​​​ളം കൊ​​​ടു​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ്.

സാ​​​ന്പ​​​ത്തി​​​ക പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് വ്യ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ട് വേ​​​ണം. മു​​​ട​​​ങ്ങി​​​യ പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണ​​​ത്തി​​​ന് ഉ​​​ദ്ഘാ​​​ട​​​നം സം​​​ഘ​​​ടി​​​പ്പി​​​ച്ച സ​​​ർ​​​ക്കാ​​​ർ ഇ​​​നി ശ​​മ്പ​​ള​​​വും മു​​​ട​​​ക്കി അ​​​തി​​​നും ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ത്തു​​​മോ​​​യെ​​​ന്ന് പേ​​​ടി​​​യു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​നാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ജ​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ക​​​രു​​​തെ​​​ന്ന് സെ​​​മി​​​നാ​​​റി​​​ൽ പ്ര​​​സം​​​ഗി​​​ച്ച കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി എ.​​​ഹേ​​​മ​​​ച​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​രം​​​ഭി​​​ച്ച ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് കേ​​​ര​​​ള സ്റ്റേ​​​റ്റ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഡ്രൈ​​​വേ​​​ഴ്സ് യൂ​​​ണി​​​യ​​​ൻ വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി തോ​​​മ​​​സ് സ്വാ​​​ഗ​​​തം പ​​​റ​​​ഞ്ഞു. കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്ന ച​​​ട​​​ങ്ങി​​​ൽ വി.​​​എ​​​സ്. ​ശി​​​വ​​​കു​​​മാ​​​ർ എം​​​എ​​​ൽ​​​എ, ഡോ.​​​നീ​​​ല​​​ലോ​​​ഹി​​​ത​​​ദാ​​​സ്, ത​​​മ്പാ​​​നൂ​​​ർ ര​​​വി, ടി.​​​പി.​ സെ​​​ൻ​​​കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ഇ​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.