കൃ​തി സാ​ഹി​ത്യോ​ത്സ​വം മുഖ്യമന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Monday, February 26, 2018 1:03 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ക്ക​​​മി​​​ടു​​​ന്ന കൃ​​​തി സാ​​​ഹി​​​ത്യോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ആ​​​ദ്യ പ​​​തി​​​പ്പി​​​ന് മാ​​​ർ​​​ച്ച് ഒ​​​ന്നി​​​നു കൊ​​​ച്ചി​​​യി​​​ൽ തു​​​ട​​​ക്ക​​​മാ​​​കും. മ​​​റൈ​​​ൻ​​​ഡ്രൈ​​​വി​​​ൽ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ വേ​​​ദി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി വൈ​​​കു​​​ന്നേ​​​രം ഏ​​​ഴി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്നു മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

പ്ര​​​ഫ. എം.​​​കെ. സാ​​​നു ഫെ​​​സ്റ്റി​​​വ​​​ൽ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തും. മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ച​​​ട​​​ങ്ങി​​​ൽ ഒ​​​രു കു​​​ട്ടി​​​ക്ക് ഒ​​​രു പു​​​സ്ത​​​കം പ​​​ദ്ധ​​​തി പു​​​സ്ത​​​ക​​​ക്കൂ​​​പ്പ​​​ണു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നി​​​ർ​​​വ​​​ഹി​​​ക്കും. പു​​​സ്ത​​​ക​​​മേ​​​ള ഗൈ​​​ഡി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം കെ.​​​വി. തോ​​​മ​​​സ് എം​​​പി​​​യും, ഇ​​​എം​​​എ​​​സി​​​ന്‍റെ നി​​​യ​​​മ​​​സ​​​ഭാ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളു​​​ടെ പു​​​സ്ത​​​ക പ്ര​​​കാ​​​ശ​​​നം എം.​​​എ. ബേ​​​ബി​​​യും നി​​​ർ​​​വ​​​ഹി​​​ക്കും. 11ന് ​​​പു​​​സ്ത​​​കോ​​​ത്സ​​​വം സ​​​മാ​​​പി​​​ക്കും. കൃ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി മാ​​​ർ​​​ച്ച് ആ​​​റു മു​​​ത​​​ൽ പ​​​ത്ത് വ​​​രെ ബോ​​​ൾ​​​ഗാ​​​ട്ടി പാ​​​ല​​​സി​​​ൽ സാ​​​ഹി​​​ത്യ-​​​വി​​​ജ്ഞാ​​​നോ​​​ത്സ​​​വ​​​വും സം​​​ഘ​​​ടി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.