ബൈക്കിലെത്തി സം​​​​ഘം വീ​​ട്ട​​മ്മ​​യു​​ടെ ‌ബാ​​ഗ് ക​​വ​​ർ​​ന്നു
Monday, February 26, 2018 1:15 AM IST
ചാ​​​​രും​​​​മൂ​​​​ട്: ഹെ​​​​ൽ​​​​മെ​​​​റ്റ് ധ​​​​രി​​​​ച്ച് ബൈ​​​​ക്കി​​​​ലെ​​​​ത്തി​​​​യ സം​​​​ഘം വീ​​​​ട്ട​​​​മ്മ​​​​യു​​​​ടെ ബാ​​​​ഗ് ക​​​​വ​​​​ർ​​​​ന്നു. ക്ഷേ​​​​ത്ര ദ​​​​ർ​​​​ശ​​​​നം ക​​​​ഴി​​​​ഞ്ഞു വീ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യ നൂ​​​​റ​​​​നാ​​​​ട് പു​​​​തു​​​​പ​​​​ള്ളി​​​​കു​​​​ന്നം വ​​​​ട​​​​ക്ക് വ​​​​ല്യ​​​​ത്ത് വീ​​​​ട്ടി​​​​ൽ ജ​​​​ഗ​​​​ദ​​​​മ്മ(60)യു​​​​ടെ ബാ​​​​ഗാ​​​​ണ് അ​​​​പ​​​​ഹ​​​​രി​​​​ച്ച​​​​ത്. പാ​​​​ലം​​​​മൂ​​​​ട് - ഇ​​​​ട​​​​പ്പോ​​​​ണ്‍ റോ​​​​ഡി​​​​ൽ വ​​​​ച്ച് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ പത്തരയോടെയാ​​​​ണു സം​​​​ഭ​​​​വം.


ബാ​​​​ഗി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 7,000 രൂ​​​​പ​​​​യും മൊ​​​​ബൈ​​​​ൽ ഫോ​​​​ണും ആ​​​​ധാ​​​​ർ​​ അ​​​​ട​​​​ക്ക​​​​മു​​​​ള്ള തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽരേഖകളും ന​​​​ഷ്ട​​​​പ്പെ​​​​ട്ടു. നൂ​​​​റ​​​​നാ​​​​ട് പൊ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.