മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു
മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു
Monday, February 26, 2018 1:15 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സ​​മു​​ദാ​​യാ​​ചാ​​ര്യ​​ൻ മ​​ന്ന​​ത്തു​​പ​​ത്നാ​​ഭ​​ന്‍റെ സ​​മാ​​ധി​​ദി​​നാ​​ച​​ര​​ണം നാ​​യ​​ർ​ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ച​​രി​​ച്ചു. പെ​​രു​​ന്ന എ​​ൻ​​എ​​സ്എ​​സ് ആ​​സ്ഥാ​​ന​​ത്തു​​ള്ള മ​​ന്നം സ​​മാ​​ധി​​യി​​ൽ പു​​ല​​ർ​​ച്ചെ ആ​​റു മു​​ത​​ൽ അ​​ദ്ദേ​​ഹം ഇ​​ഹ​​ലോ​​ക​​വാ​​സം​​വെ​​ടി​​ഞ്ഞ സ​മ​യ​മാ​യ 11.45 വ​​രെ പു​​ഷ്പാ​​ർ​​ച്ച​​ന​​യും പ്രാ​​ർ​​ഥ​​ന​​യും ന​​ട​​ന്നു.

വി​​വി​​ധ ക​​ര​​യോ​​ഗ​​ങ്ങ​​ളി​​ൽ​നി​​ന്നും യൂ​​ണി​​യ​​നു​​ക​​ളി​​ൽ​നി​​ന്നും മ​​ന്നം സ​​മാ​​ധി​​യി​​ലേ​​ക്കു തീ​​ർ​​ഥ​​യാ​​ത്ര​​യാ​​യാ​​ണ് സ​​മു​​ദാ​​യാം​​ഗ​​ങ്ങ​​ൾ എ​​ത്തി​​യ​​ത്.മ​​ന്നം സ​​മാ​​ധി​​യി​​ൽ ന​​ട​​ന്ന ഉ​​പ​​വാ​​സ പ്രാ​​ർ​​ഥ​​ന​​യ്ക്കു ​ശേ​​ഷം എ​​ൻ​​എ​​സ്എ​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​​എ​​ൻ.​​ന​​രേ​​ന്ദ്ര​​നാ​​ഥ​​ൻ​​നാ​​യ​​ർ പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു. എ​​ൻ​​എ​​സ്എ​​സ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജി. ​​സു​​കു​​മാ​​ര​​ൻ​​നാ​​യ​​ർ, ട്ര​​ഷ​​റ​​ർ ഡോ.​​എം.​​ശ​​ശി​​കു​​മാ​​ർ, നാ​​യ​​ക​​സ​​ഭാം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​ർ സ​​മാ​​ധി​​ദി​​നാ​​ച​​ര​​ണ​​ത്തി​​നു നേ​​തൃ​​ത്വം ന​​ല്​​കി.


രാ​​ജ്യ​​സ​​ഭാ ഉ​​പാ​​ധ്യ​​ക്ഷ​​ൻ പ്ര​​ഫ.​​പി.​​ജെ.​​കു​​ര്യ​​ൻ, പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​ശ് ചെ​​ന്നി​​ത്ത​​ല, എം​​എ​​ൽ​​എ​​മാ​​രാ​​യ ഡോ.​​എ​​ൻ.​​ജ​​യ​​രാ​​ജ്, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ, മു​​ൻ എം​എ​​ൽ​എ​​മാ​​രാ​​യ എ.​​എം.​ മു​​ര​​ളി, ജോ​​സ​​ഫ് എം.​ ​പു​​തു​​ശേ​​രി എ​​ന്നി​​വ​​ർ പു​​ഷ്പാ​​ർ​​ച്ച​​ന​​യ്ക്ക് എ​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.