സംസ്ഥാനത്തെ നാ​ലു സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കു നാ​ഥനില്ല
സംസ്ഥാനത്തെ നാ​ലു സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കു നാ​ഥനില്ല
Monday, February 26, 2018 1:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ സം​​​സ്ഥാ​​​ന​​​ത്തെ നാ​​​ലു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​ർ സ്ഥാ​​​നം ഒ​​​ഴി​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്നു. മ​​ഹാ​​ത്മാ​​ഗാ​​ന്ധി, കേ​​​ര​​​ള, ടെ​​​ക്നി​​​ക്ക​​​ൽ, മ​​​ല​​​യാ​​​ളം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ പ​​​ദ​​​വി​​​ക​​​ളാ​​​ണ് ഒ​​​ഴി​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്ന​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ഷേ​​​ധാ​​​ത്മ​​​ക നി​​​ല​​​പാ​​​ടി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു രാ​​​ജി​​​വ​​​ച്ചു പ​​​ടി​​​യി​​​റ​​​ങ്ങി​​​യി​​​ട്ട് ര​​​ണ്ടു​​​ മാ​​​സ​​​മാ​​​യി. നൂ​​റ്റ​​മ്പ​​തി​​ല​​​ധി​​​കം എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളാ​​​ണു സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു കീ​​​ഴി​​​ലു​​​ള്ള​​​ത്. വി​​​സി ഇ​​​ല്ലാ​​​താ​​​യ​​തു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ദൈ​​​നം​​​ദി​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ച്ചു. ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ഉ​​​ഷാ ടൈ​​​റ്റ​​​സി​​​നാ​​​ണ് സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​ വി സി​​യു​​ടെ ചു​​​മ​​​ത​​​ല താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


യോ​​​ഗ്യ​​​താ വി​​​വാ​​​ദ​​​ത്തെത്തു​​​ട​​​ർ​​​ന്ന് എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​സി​​​ക്കു ​പ​​​ദ​​​വി ഒ​​​ഴി​​​യേ​​​ണ്ടിവ​​​ന്ന​​​തോ​​​ടെ അ​​വി​​ടെ​​യും വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഇ​​​ല്ലാ​​​താ​​​യി. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ മു​​​തി​​​ർ​​​ന്ന പ്ര​​ഫ​​സ​​റാ​​യ ഡോ. ​​​സാ​​​ബു തോ​​​മ​​​സി​​​നാ​​​ണു ചു​​​മ​​​ത​​​ല ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​ടെ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നാ​​​ൽ ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​സി ഡോ. ​​​ഗോ​​​പി​​​നാ​​​ഥ് ര​​​വീ​​​ന്ദ്ര​​​നാ​​​ണു ചു​​​മ​​​ത​​​ല ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​പോ​​​കേ​​​ണ്ട ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണ് ക​​​ണ്ണൂ​​​ർ വി​​​സി​​​ക്കു​​​ള്ള​​​ത്.
മ​​​ല​​​യാ​​​ളം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​സി പ​​​ദ​​​വി​​​യും ഇ​​​പ്പോ​​​ൾ ഒ​​​ഴി​​​ഞ്ഞു​​കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. ഡോ. ​​​ഉ​​​ഷാ ടൈ​​​റ്റ​​​സി​​​നാ​​​ണ് ഈ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​സി​​​യു​​​ടെ ചു​​​മ​​​ത​​​ല​​​ ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.