നൂറനാട്ട് പത്തുപേരെ തെരുവുനായ്ക്കൾ ആക്രമിച്ചു
നൂറനാട്ട് പത്തുപേരെ തെരുവുനായ്ക്കൾ ആക്രമിച്ചു
Monday, February 26, 2018 1:50 AM IST
ചാ​രും​മൂ​ട് (ആ​ല​പ്പു​ഴ): നൂ​റ​നാ​ട്, കാ​യം​കു​ളം മേ​ഖ​ല​ക​ളി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം. പ​ത്തോ​ളം പേ​ർ​ക്ക് തെ​രു​വുനാ​യ്‌​ക്ക​ളു​ടെ ക​ടി​യേ​റ്റു. ക​ടി​യേ​റ്റ ചി​ല​ർ​ക്കു മാ​ര​ക​മാ​യി മു​റി​വേ​റ്റു. ഏ​ഴു​പേ​രെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നൂ​റ​നാ​ട് ക​ല്ലി​ട്ട​തി​ൽ സു​ശീ​ല, കു​ഴി​യ​ത്ത് വീ​ട്ടി​ൽ ദീ​പ, ക​ല്ലി​ട്ട​തി​ൽ ര​മ എ​ന്നി​വ​രെ​യാ​ണ് നാ​യ കൂ​ടു​ത​ൽ ക​ടി​ച്ചു​കീ​റി​യ​ത്. സു​ശീ​ല​യു​ടെ മു​ഖമാ​സ​ക​ലം തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കീ​റി. ക​ടി​യേ​റ്റ​വ​രി​ൽ കൂ​ടു​ത​ലും സ്ത്രീ​ക​ളാ​ണ്. വീ​ടി​നു പ​രി​സ​ര​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഇ​വ​ർ​ക്കു ക​ടി​യേ​റ്റ​ത്. ഇ​തി​നിടെ കാ​യം​കു​ളം പെ​രി​ങ്ങാ​ല​യി​ലും ഇ​ന്ന​ലെ ര​ണ്ടു​പേ​ർ​ക്ക് ക​ടി​യേ​റ്റു.


പെ​രു​ങ്ങാ​ല തോ​ട്ടാ​ശേ​രി​ൽ പ്ര​സ​ന്ന​കു​മാ​രി (68), പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ ലീ​ലാ​മ്മ (50) എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​വ​രെ​യും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഈ ​മേ​ഖ​ല​യി​ലും നി​ര​വ​ധി പേ​ർ​ക്കു ക​ടി​യേ​റ്റി​രു​ന്നു. തെ​രു​വു നാ​യ്‌​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ന​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണു പ്രദേശവാസികൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.