വ​യ​ൽ​ക്കി​ളി​ക​ൾ​ക്കു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന: മ​ന്ത്രി സു​ധാ​ക​ര​ൻ
Saturday, March 17, 2018 12:44 AM IST
ചേ​​ർ​​ത്ത​​ല: ത​​ളി​​പ്പ​​റ​​ന്പി​​ൽ ദേ​​ശീ​​യ​​പാ​​ത നി​​ർ​​മാ​​ണം ത​​ട​​യാ​​ൻ ശ്ര​​മി​​ക്കു​​ന്ന ​വ​​യ​​ൽ​​ക്കി​​ളി​​ക​​ൾ​ക്കു പി​​ന്നി​​ൽ കേ​​ര​​ള വി​​ക​​സ​​ന​​ത്തി​​നെ​​തി​​രാ​​യ ഗൂ​​ഢാ​​ലോ​​ച​​ന​​യാ​​ണെ​​ന്നു മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ. ഇ​​വ​​രെ പി​​ന്തു​​ണ​​യ്ക്കു​​ന്ന മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ നി​​ല​​പാ​​ടു വി​​ക​​സ​​ന വി​​രു​​ദ്ധ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ചേ​​ർ​​ത്ത​​ല​​യി​​ൽ ദേ​​ശീ​​യ​​പാ​​ത​​യു​​ടെ നി​​ല​​വാ​​ര​​ത്തി​​ൽ പു​​ന​​ർ​​നി​​ർ​​മി​​ച്ച 11-ാം മൈ​​ൽ-​​മു​​ട്ട​​ത്തി​​പ്പ​​റ​​ന്പ് റോ​​ഡ് നാ​​ടി​​നു സ​​മ​​ർ​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വി​​ക​​സ​​ന​​വി​​രു​​ദ്ധ സ​​മ​​ര​​ങ്ങ​​ളി​​ലൂ​​ടെ വെ​​ടി​​വ​​യ്പ് സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​നാ​​ണ് ചി​​ല​​ർ ശ്ര​​മി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, സ​​ർ​​ക്കാ​​ർ ആ​​രെ​​യും വെ​​ടി​​വ​​യ്ക്കാ​​ൻ ഉ​​ദ്ദേ​​ശി​​ക്കു​​ന്നി​​ല്ല. ഇ​​ത്ത​​ര​​ക്കാ​​രെ ജ​​ന​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.