വി​വ​ര​ങ്ങ​ൾ വി​ര​ൽ​ത്തു​ന്പി​ൽ ല​ഭ്യ​മാ​ക്കി കൊ​ച്ചി മെ​ട്രോ
വി​വ​ര​ങ്ങ​ൾ വി​ര​ൽ​ത്തു​ന്പി​ൽ  ല​ഭ്യ​മാ​ക്കി കൊ​ച്ചി മെ​ട്രോ
Saturday, March 17, 2018 2:00 AM IST
കൊ​​ച്ചി: വി​​ര​​ൽ​ത്തുന്പി​​ൽ യാ​​ത്ര​​ക്കാ​​ര​​ന് വി​​വ​​ര​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്കു​​ന്ന ഓ​​പ്പ​​ണ്‍ ഡാ​​റ്റാ സം​​വി​​ധാ​​ന​​വു​​മാ​​യി കൊ​​ച്ചി മെ​​ട്രോ. കൊ​​ച്ചി പാ​​ർ​​ക്ക് അ​​വ​​ന്യു​​വി​​ലെ റ​​വ​​ന്യു ട​​വ​​റി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കൊ​​ച്ചി മെ​​ട്രോ റെ​​യി​​ൽ ലി​​മി​​റ്റ​​ഡ് (കെ​എം​​ആ​​ർ​​എ​​ൽ) ആ​​സ്ഥാ​​ന​​ത്തു ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ സ്മാ​​ർ​​ട് സി​​റ്റി സി​​ഇ​​ഒ മ​​നോ​​ജ് നാ​​യ​​ർ ഓ​​പ്പ​​ണ്‍ ഡാ​​റ്റ ആ​​ക്സ​​സ് പു​​റ​​ത്തി​​റ​​ക്കി.

രാ​​ജ്യ​​ത്തെ മെ​​ട്രോ​​ക​​ളി​​ൽ ഇ​​ത്ത​​രം ഒ​​രു സം​​വി​​ധാ​​നം ആ​​ദ്യ​​മാ​​യി ഒ​​രു​​ക്കു​​ന്ന​​ത് കൊ​​ച്ചി മെ​​ട്രോ റെ​​യി​​ൽ ലി​​മി​​റ്റ​​ഡ് ആ​​ണ്. കൊ​​ച്ചി മെ​​ട്രോ​​യു​​ടെ വെ​​ബ്‌​സൈ​​റ്റി​​ൽ ക​​യ​​റി മെ​​യി​​ൽ ഐ​ഡി ഉ​​പ​​യോ​​ഗി​​ച്ച് ഓ​​പ്പ​​ണ്‍ ഡാ​​റ്റ സം​​വി​​ധാ​​നം ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താ​​ൻ സാ​​ധി​​ക്കും.


കൊ​​ച്ചി മെ​​ട്രോ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട എ​​ല്ലാ വി​​വ​​ര​​ങ്ങ​​ളും ഓ​​പ്പ​​ണ്‍ ഡാ​​റ്റ സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ ല​​ഭ്യ​​മാ​​കും. ആ​​ദ്യ​പ​​ടി​​യാ​​യി ട്രെ​​യി​​ൻ സ​​മ​​യം, ടി​​ക്ക​​റ്റു നി​​ര​​ക്ക്, വി​​വി​​ധ സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ എ​​ത്തി​​ച്ചേ​​രു​​ന്ന സ​​മ​​യം തു​​ട​​ങ്ങി അ​​ടി​​സ്ഥാ​​ന​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ളാ​​കും ല​​ഭ്യ​​മാ​​വു​​ക. പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് കൂ​​ടു​​ത​​ൽ സൗ​​ക​​ര്യം ഒ​​രു​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് പു​​തി​​യ സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്ന് കെ​എം​​ആ​​ർ​​എ​​ൽ എം​ഡി എ.പി.എം. ​​മു​​ഹ​​മ്മ​​ദ് ഹ​​നീ​​ഷ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.