അ​ഗ​തി മ​ന്ദി​ര​ത്തി​ന്‍റെ സം​ര​ക്ഷ​ണ​യിലായിരുന്ന സ്ത്രീ മരിച്ചു
അ​ഗ​തി മ​ന്ദി​ര​ത്തി​ന്‍റെ  സം​ര​ക്ഷ​ണ​യിലായിരുന്ന സ്ത്രീ മരിച്ചു
Sunday, March 18, 2018 12:16 AM IST
അ​ടൂ​ർ: ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മ​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ ഉ​പേ​ക്ഷി​ച്ച് ക​ള​ഞ്ഞ മാ​താ​വ് കൊ​ടു​മ​ണ്‍ ചി​ര​ണി​ക്ക​ൽ സോ​ണി​യ ഭ​വ​ന​ത്തി​ൽ അം​ബി​ക (50)യാ​ണ് അ​ടൂ​ർ താ​ലൂ​ക്ക് ഗ​വ​ണ്‍മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. സം​ര​ക്ഷി​ക്കാ​ൻ ആ​രും ഇ​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ട് ഡോ. ​സ​ര​സ്വ​തി​യ​മ്മ​യു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് അ​ടൂ​ർ പോ​ലീ​സ് ഇ​ട​പെ​ട്ട് സം​ര​ക്ഷ​ണ ചു​മ​ത​ല മ​ഹാ​ത്മ ജ​ന​സേ​വ​ന​കേ​ന്ദ്ര​ത്തെ ഏ​ല്പി​ച്ചി​രു​ന്നു.


മ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി അമ്മയെ ഏ​റ്റെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​വ​ർ അ​തി​ന് ത​യാ​റാ​യി​ല്ലെ​ന്നു പ​റ​യു​ന്നു. മ​ര​ണ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും മൃ​ത​ശ​രീ​രം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നും ഇ​വ​ർ അ​റി​യി​ച്ച​താ​യി മ​ഹാ​ത്മ ജ​ന​സേ​വാ കേ​ന്ദ്രം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. തീ​രു​മാ​നം ആ​കുംവ​രെ മൃ​ത​ശ​രീ​രം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കു​മെ​ന്ന് മ​ഹാ​ത്മ​യി​ൽനി​ന്നു അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.