ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ഗൃഹനാഥൻ മ​രി​ച്ചു
ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ഗൃഹനാഥൻ മ​രി​ച്ചു
Sunday, March 18, 2018 12:16 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യ്ക്കു​സ​മീ​പം വെ​ട്ടി​ക്കു​ഴ​ക്ക​ക​വ​ല​യി​ല്‍ ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു ഒ​രാ​ള്‍ മ​രി​ച്ചു. മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. ഈ​ട്ടി​ത്തോ​പ്പ് ഒ​റ്റ​പ്ലാ​ക്ക​ല്‍ ഷാ​ജിയാ​ണ് (45)​മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍ച്ചെ നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. ക​ട്ട​പ്പ​ന​യി​ല്‍നി​ന്നു ഈ​ട്ടി​ത്തോ​പ്പി​നു പോ​വു​ക​യാ​യി​രു​ന്ന ഷാ​ജി​യു​ടെ ബൈ​ക്കി​ല്‍ എ​തി​രേ​വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ തെ​റി​ച്ചു​വീ​ണ ഷാ​ജി​യു​ടെ ത​ല സ​മീ​പ​ത്തു​ള്ള ക​ലു​ങ്കി​ല്‍ ഇ​ടി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ ഷാ​ജി മ​രി​ച്ചു.

ക​ട്ട​പ്പ​ന ഐ​ടി​ഐ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ബൈ​ക്കാ​ണ് ഷാ​ജി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. ബൈ​ക്കി​ല്‍ മൂ​ന്നു​പേ​രു​ണ്ടാ​യി​രു​ന്നു. വ​ലി​യ​തോ​വാ​ള അ​ക്ക​ര​പ​റ​മ്പി​ല്‍ അ​ഭി​ജി​ത്ത് (18), നെ​ടു​ങ്ക​ണ്ടം ഇ​ല​ഞ്ഞി​ക്ക​ല്‍ ബി​ബി​ന്‍ (18), ശാ​ന്തി​ഗ്രാം മു​ള​യ്ക്ക​ല്‍ ടി​ജി​ന്‍ (19) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ഭി​ജി​ത്താ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്.


ഇ​വ​രെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സു​ഹൃ​ത്തു​ക്ക​ളാ​യ ഏ​ഴു​പേ​ര്‍ അ​ഭി​ജി​ത്തി​ന്‍റെ വീ​ട്ടി​ല്‍നി​ന്നു മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൂ​ന്നു ബൈ​ക്കു​ക​ള്‍ റോ​ഡി​ല്‍ നി​ര​ന്നാ​ണ് വ​ന്ന​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.
സം​സ്‌​കാ​രം ഇ​ന്ന് ഒ​മ്പ​തി​നു വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും. ഭാ​ര്യ: ക്ല​ഷി. മ​ക്ക​ള്‍: രാ​ഹു​ല്‍, ഗോ​കു​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.