പൈ​തൃ​കം ആ​യു​ധ​മാ​ക്കി പോ​രാ​ട​ണം: സ്പീ​ക്ക​ർ
പൈ​തൃ​കം ആ​യു​ധ​മാ​ക്കി   പോ​രാ​ട​ണം: സ്പീ​ക്ക​ർ
Sunday, March 18, 2018 12:23 AM IST
തൃ​​​ശൂ​​​ർ: പൈ​​​തൃ​​​കം അ​​​ഭ​​​യ​​​മാ​​​യി കാ​​​ണു​​​ന്ന​​​തി​​​നു പ​​​ക​​​രം ആ​​​യു​​​ധ​​​മാ​​​യി ക​​​ണ്ടു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ യു​​​വാ​​​ക്ക​​​ൾ​​​ക്കുക​​​ഴി​​​യ​​​ണ​​​മെ​​​ന്ന് സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ. സം​​​സ്ഥാ​​​ന യു​​​വ​​​ജ​​​ന ക്ഷേ​​​മ ബോ​​​ർ​​​ഡി​​​ന്‍റെ സ്വാ​​​മി വി​​​വേ​​​കാ​​​ന​​​ന്ദ​​​ൻ യു​​​വ​​​പ്ര​​​തി​​​ഭ പു​​​ര​​​സ്കാ​​​ര വി​​​ത​​​ര​​​ണ ച​​​ട​​​ങ്ങ് തൃ​​​ശൂ​​​ർ ടൗ​​​ണ്‍​ഹാ​​​ളി​​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​വു​​​തെ​​​ളി​​​യി​​​ച്ച യു​​​വ​​​പ്ര​​​തി​​​ഭ​​​ക​​​ൾ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ്പീ​​​ക്ക​​​റും ജി​​​ല്ലാ​​​ത​​​ല പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ നേ​​​ടി​​​യ യൂ​​​ത്ത് ക്ല​​​ബു​​​ക​​​ൾ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ൾ മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​നും വി​​​ത​​​ര​​​ണം ചെ​​​യ്തു.


ടി.​​​ഒ. സൂ​​​ര​​​ജ്, പി. ​​​ബി​​​ജു, അ​​​ഫ്സ​​​ൽ കു​​​ഞ്ഞു​​​മോ​​​ൻ, എ​​​സ്. സ​​​തീ​​​ഷ്, മ​​​ഹേ​​​ഷ് ക​​​ക്ക​​​ത്ത്, ഷെ​​​രീ​​​ഫ് പാ​​​ലോ​​​ളി, സ​​​ന്തോ​​​ഷ് കാ​​​ല, കെ. ​​​മ​​​ഹേ​​​ഷ്, യു​​​വ​​​ജ​​​ന ക​​​മ്മീ​​​ഷ​​​ൻ അം​​​ഗം കെ.​​​വി. രാ​​​ജേ​​​ഷ്, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് മേ​​​രി തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.