മ​​ദ്യ​​ന​​യം ആ​​ശ​​ങ്ക ഉ​​ള​​വാ​​ക്കു​​ന്നു: കർദിനാൾ മാ​​ർ ക്ലീ​​മി​​സ് ബാ​​വാ
മ​​ദ്യ​​ന​​യം ആ​​ശ​​ങ്ക ഉ​​ള​​വാ​​ക്കു​​ന്നു:  കർദിനാൾ മാ​​ർ ക്ലീ​​മി​​സ് ബാ​​വാ
Sunday, March 18, 2018 12:56 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള സ​​ർ​​ക്കാ​​രി​​ന്‍റെ പു​​തി​​യ മ​​ദ്യ​​ന​​യം കേ​​ര​​ള സ​​മൂ​​ഹ​​ത്തി​​ന്‍റെ മ​​ന​​സി​​ൽ ആ​​ശ​​ങ്ക ഉ​​ള​​വാ​​ക്കു​​ന്നു​​വെ​​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​സേ​ലി​യോ​സ് ക്ലീ​​മി​​സ് കാ​തോ​ലി​ക്കാ​ ബാ​​വാ.

സു​​പ്രീംകോ​​ട​​തി​​യു​​ടെ വി​​ധി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു ന​​യം രൂ​​പീ​​ക​​രി​​ക്കു​​ന്ന​തെ​ന്നു സ​​ർ​​ക്കാ​​ർ വാ​​ദി​​ക്കു​​ന്പോ​​ഴും മ​​ദ്യ​ല​​ഭ്യ​​ത ഒ​​രു മൗ​​ലി​​ക അ​​വ​​കാ​​ശം പോ​​ലെ ആ​​ക്കാ​​ൻ കോ​​ട​​തി ആ​​രെ​​യും നി​​ർ​​ബ​​ന്ധി​​ക്കു​​ന്നി​​ല്ലെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സ​​മൂ​​ഹ​​ത്തി​​നു മു​​ൻ​​ഗ​​ണ​​നാ ക്ര​​മ​​ത്തി​​ൽ ചെ​​യ്യാ​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ മു​​ന്നി​​ൽ ധാ​​രാ​​ളം കാ​​ര്യ​​ങ്ങ​​ളു​​ണ്ടാ​​യി​​രി​​ക്കെ ഇ​​പ്പോ​​ൾ കേ​​ര​​ള​​ത്തി​​ലെ മു​​ഴു​​വ​​ൻ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും മ​​ദ്യശാ​​ല​​ക​​ൾ തു​​റ​​ക്കാ​നു​​ള്ള തീ​​രു​​മാ​​നം നി​​രാ​​ശാ​​ജ​​ന​​ക​​മാ​​ണ്.


ഇ​​ട​​തു​മു​​ന്ന​​ണി ന​​ൽ​​കി​​യ വാ​​ഗ്ദാ​​ന​​ത്തി​​ൽനി​​ന്നു പി​​ന്നോ​​ട്ടു​​ പോ​​യി​​രി​​ക്കു​​ന്നു. ക്ര​​മേ​​ണ മ​​ദ്യ​​ത്തി​​ന്‍റെ ഉ​​പ​​ഭോ​​ഗം കു​​റ​​ച്ചു​​കൊ​​ണ്ടു വ​​രു​​മെ​​ന്നു വാ​​ഗ്ദാ​​നം ചെ​​യ്ത​​വ​​ർ വ​​ൻതോ​​തി​​ൽ അ​​തു ല​​ഭ്യ​​മാ​​ക്കു​​ന്ന കാ​​ഴ്ച​​യാ​​ണ് നാം ​​കാ​​ണു​​ന്ന​​ത്. ജ​​ന​​ത്തെ ദു​​രി​​ത​​ത്തി​​ലാ​​ഴ്ത്തു​​ന്ന ഈ ​​ന​​യ​​ത്തി​​ൽ നി​​ന്നും സ​​ർ​​ക്കാ​​ർ പി​​ൻ​​തി​​രി​​യ​​ണ​​മെ​​ന്ന് മാ​​ർ ക്ലീ​​മി​​സ് ബാ​​വാ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.