പാ​മ്പു​ക​ടി​യേ​റ്റ് അങ്കണ​വാ​ടി വി​ദ്യാ​ർ​ഥി മ​രിച്ചു
പാ​മ്പു​ക​ടി​യേ​റ്റ് അങ്കണ​വാ​ടി വി​ദ്യാ​ർ​ഥി മ​രിച്ചു
Monday, March 19, 2018 1:25 AM IST
മു​​ണ്ട​​ക്ക​​യം: പാ​​മ്പു​​ക​​ടി​​യേ​​റ്റ് അങ്കണവാ​​ടി വി​​ദ്യാ​​ർ​​ഥി മ​​ര​ി​ച്ചു. പു​​ലി​​ക്കു​​ന്ന് പ്ലാ​​മൂ​​ട്ടി​​ൽ ര​​ശാ​​ന്ത്- അ​​മ്പി​​ളി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ ആ​​ദി​​ത്യ​​ൻ (അ​​പ്പു, നാ​​ല് വ​​യ​​സ്) ആ​​ണ് മ​​രി​​ച്ച​​ത്. വെ​​ള്ളി​​യാ​​ഴ്ച ഉ​​ച്ച ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ വീ​​ടി​​നു സ​​മീ​​പ​​മു​​ള്ള അങ്കണ വാ​​ടിയി​​ൽനി​​ന്നു തി​​രി​​ച്ചു വ​​രു​​ന്ന വ​​ഴി​​യാ​​ണ് ആ​​ദി​​ത്യ​​ന് പാ​​മ്പുക​​ടി​​യേ​​റ്റ​​ത്.

പാ​​മ്പി​​ന്‍റെ ക​​ടി​​യേ​​റ്റ വി​​വ​​രം അ​​റി​​യാ​​തി​​രു​​ന്ന വീ​​ട്ടു​​കാ​​ർ കു​​ട്ടി പെ​​ട്ടെ​​ന്ന് ബോ​​ധ​​മ​​റ്റ് വീ​​ണ​​തി​​നെ തു​​ട​​ർ​​ന്ന് പു​​ഞ്ച​​വ​​യ​​ലി​​ലു​​ള്ള സ്വ​​കാ​​ര്യ വി​​ഷ​​ചി​​കി​​ത്സ കേ​​ന്ദ്ര​​ത്തി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. നി​​ല വ​​ഷ​​ളാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്ക് കൊണ്ടുപോ​​കു​​ന്ന​തി​നി​ടെ മ​​ര​​ണ​ം സം​ഭ​വി​ച്ചു. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​​ന​​ൽ​​കി. ക​​ണ്ണി​​മ​​ല സെ​​ന്‍റ് ജോ​​സ​​ഫ് സ്കൂ​​ളി​​ലെ അ​​ഞ്ച്, ആ​​റ് ക്ലാ​​സു​​ക​​ളി​​ൽ പ​​ഠി​​ക്കു​​ന്ന അ​​ന​​ഘ, രേ​​ണു എ​​ന്നി​​വ​​ർ സ​​ഹോ​​ദ​​രി​​മാ​​രാ​​ണ്. സം​​സ്കാ​​രം വീ​​ട്ടു​​വ​​ള​​പ്പി​​ൽ ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.