ന​യം അം​ഗീ​ക​രി​ച്ചാ​ൽ എ​ൻ​ഡി​എ​യി​ലേ​ക്കു മാ​ണി​ക്കു സ്വാ​ഗ​തം: കു​മ്മ​നം
ന​യം അം​ഗീ​ക​രി​ച്ചാ​ൽ എ​ൻ​ഡി​എ​യി​ലേ​ക്കു മാ​ണി​ക്കു സ്വാ​ഗ​തം: കു​മ്മ​നം
Monday, March 19, 2018 1:25 AM IST
ചെ​​ങ്ങ​​ന്നൂ​​ർ: ന​​യം അം​​ഗീ​​ക​​രി​​ച്ചാ​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് മാ​​ണി വി​​ഭാ​​ഗ​​ത്തി​​ന് എ​​ൻ​​ഡി​​എ മു​​ന്ന​​ണി​​യി​​ലേ​​ക്കു സ്വാ​​ഗ​​ത​​മെ​​ന്നു ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ. ചെ​​ങ്ങ​​ന്നൂ​​രി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ക്കാ​ര്യ​ത്തി​ൽ അ​​ഭി​​പ്രാ​​യം പ​​റ​​യേ​​ണ്ട​​ത് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം നേ​​തൃ​​ത്വ​​മാ​​ണ്. മാ​​ണി അ​​നു​​കൂ​​ല​​മാ​​യി പ്ര​​തി​​ക​​രി​​ച്ചാ​​ൽ എ​​ൻ​​ഡി​​എ​​യി​​ലെ മ​​റ്റ് ഘ​​ട​​ക​​ക​​ക്ഷി​​ക​​ളു​​മാ​​യി ആ​​ലോ​​ചി​​ച്ച് തീ​​രു​​മാ​​ന​​മെ​​ടു​​ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഏ​​തൊ​​രു പാ​​ർ​​ട്ടി​​യ്ക്കും എ​​ൻ​​ഡി​​എ​​യി​​ലേ​​ക്ക് വ​​രു​​ന്ന​​തി​​നും യോ​​ജി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​നും ത​​ട​​സ​​ങ്ങ​​ളൊ​​ന്നു​​മി​​ല്ല. കേ​​ര​​ള രാ​​ഷ്ട്രീ​​യം എ​​ങ്ങോ​​ട്ടു പോ​​കു​​മെ​​ന്ന് തീ​​രു​​മാ​​നി​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പാ​​ണ് ചെ​​ങ്ങ​​ന്നൂ​​രി​​ലേ​​ത്. അ​​ഴി​​മ​​തി ആ​​ക്ര​​മ​​ണ രാ​ഷ്‌​ട്രീ​​യ​​വും ആ​​ദ​​ർ​​ശ രാ​​ഷ്‌​ട്രീ​​യ​​വും ത​​മ്മി​​ലു​​ള്ള മ​​ത്സ​​ര​​മാ​​യി​​രി​​ക്കും ചെ​​ങ്ങ​​ന്നൂ​​ർ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്. ബി​​ഡി​ജെ​എ​​സു​​മാ​​യു​​ള്ള അ​​ഭി​​പ്രാ​​യ ​ഭി​​ന്ന​​ത​ ച​​ർ​​ച്ച​​യി​​ലൂ​​ടെ പ​​രി​​ഹ​​രി​​ക്കാ​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യു​​ണ്ടെ​​ന്നും കു​​മ്മ​​നം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.