ഷോണിന്‍റെ പരാതിയിൽ കേസെടുത്തില്ല
Monday, March 19, 2018 1:58 AM IST
കോ​​ട്ട​​യം: നി​​ഷ ജോ​​സ് കെ. ​​മാ​​ണി​​യു​​ടെ പു​​സ്ത​​ക​​ത്തി​​ലെ വി​​വാ​​ദ പ​​രാ​​മ​​ർ​​ശം സം​​ബ​​ന്ധി​​ച്ചു വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെന്നാ​​വ​​ശ്യ​​പ്പെ​​ട്ടു കേ​​ര​​ള യു​​വ​​ജ​​ന​​പ​​ക്ഷം സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യും പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ​​യു​​ടെ മ​​ക​​നു​​മാ​​യ ഷോ​​ണ്‍ ജോ​​ർ​​ജ് ന​​ല്കി​​യ പ​​രാ​​തി​​യി​​ൽ ഈ​​രാ​​റ്റു​​പേ​​ട്ട പോ​​ലീ​​സ് കേ​​സെ​​ടു​​ത്തി​​ല്ല.

ഈ ​​പ​​രാ​​തി​​യി​​ൽ പോ​​ലീ​​സി​​നു കേ​​സെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്നും ഷോ​​ണ്‍ ജോ​​ർ​​ജ് കോ​​ട​​തി​​യെ സ​മീ​പി​ക്ക​ണ​മെ​ന്നു​മാ​ണ് പോ​​ലീ​​സ് ന​​ല്കി​​യ നോ​​ട്ടീ​​സി​​ൽ പ​​റ​​യു​​ന്ന​​ത്. ശ​​നി​​യാ​​ഴ്ച കോ​​ട്ട​​യം ജി​​ല്ലാ പോ​​ലീ​​സി​​നും സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​​ക്കും ന​​ൽ​കി​​യ പ​​രാ​​തി ഈ​​രാ​​റ്റു​​പേ​​ട്ട പോ​​ലീ​​സി​​നു കൈ​​മാ​​റു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്നാ​​ണു കേ​​സെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്നു പോ​​ലീ​​സ് ഷോ​​ണ്‍ ജോ​​ർ​​ജി​​നു മ​​റു​​പ​​ടി ന​​ല്കി​​യ​​ത്.