മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി വാ​ഹ​നം ഇ​ടി​ച്ചു മ​രി​ച്ചു
മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി വാ​ഹ​നം ഇ​ടി​ച്ചു മ​രി​ച്ചു
Tuesday, March 20, 2018 12:08 AM IST
അ​മ്പ​ല​പ്പു​ഴ: ആലപ്പുഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി വാ​ഹ​നം ഇ​ടി​ച്ചു മ​രി​ച്ചു. എ​ട​ത്വ പ​ച്ച നൂ​റു പ​റ​ത്ത​റ​യി​ല്‍ ത​ങ്ക​പ്പ​ന്‍റെ മ​ക​ന്‍ സു​രേ​ഷ് (42) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍ച്ചെ 3.45 ദേ​ശീ​യ​പാ​ത​യി​ല്‍ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍ന്നു സു​രേ​ഷി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

14-ാം വാ​ര്‍ഡി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​തൃ​സ​ഹോ​ദ​രി വൃ​ദ്ധ​യാ​യ അ​ന്ന​മ്മ മാ​ത്ര​മാ​ണ് കൂ​ട്ടി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. രാ​ത്രി 9.30 നു ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് വാ​ര്‍ഡി​ന് വെ​ളി​യി​ലി​റ​ങ്ങി​യ​ത്.

വ​രാ​ന്‍ വൈ​കി​യ​പ്പോ​ള്‍ ആ​ശു​പ​ത്രി​ക്കു​ള്ളി​ല്‍ പ​ല ഭാ​ഗ​ത്തും ഇ​വ​ര്‍ അ​ന്വേ​ഷി​ച്ചു ന​ട​ന്നു. പി​ന്നീ​ട് വെ​ളി​യി​ല്‍ ഇ​റ​ങ്ങി സ​മീ​പ​ത്തെ ക​ട​ക​ളി​ലും റോ​ഡ​രി​കി​ലും അ​ന്ന​മ്മ തെ​ര​ച്ചി​ല്‍ ന​ട​ത്തി. പ്രാ​യാ​ധി​ക്യം മൂ​ലം ത​ള​ര്‍ന്ന് അ​വ​ശ​യാ​യ ഇ​വ​ര്‍ മ​ണി​ക്കൂ​റു​ക​ളോ​ളം സു​രേ​ഷി​നെ കാ​ത്ത് അ​ത്യാ​ഹി​ത​ത്തി​നു മു​ന്നി​ല്‍ കു​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ പു​ല​ര്‍ച്ചെ നാ​ലോ​ടെ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ഒ​രാ​ളു​ടെ മൃ​ത​ദേ​ഹ​വു​മാ​യി പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ ആം​ബു​ല​ന്‍സ് എ​ത്തി. ആം​ബു​ല​ന്‍സി​ല്‍ നി​ന്ന് മൃ​ത​ദേ​ഹം വെ​ളി​യി​ല്‍ ഇ​റ​ക്കി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത് സു​രേ​ഷ് ആ​ണെ​ന്ന് അ​ന്ന​മ്മ തി​രി​ച്ച​റി​ഞ്ഞ​ത്. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ശ​കു​ന്ത​ള. മ​ക്ക​ള്‍: സ​നേ​ഷ്, ശ​ര​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.