കേരള ഫാർമേഴ്സ് ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ കർഷകരക്ഷാ മുന്നേറ്റം
Wednesday, March 21, 2018 1:14 AM IST
കോ​ട്ട​യം: കേ​ര​ള ഫാ​ർ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ക​ർ​ഷ​ക​പ്ര​സ്ഥാ​ന​ങ്ങ​ൾ സം​യു​ക്ത​മാ​യി ഏ​പ്രി​ൽ 18-ന് ​കൊ​ച്ചി​യി​ൽ ക​ർ​ഷ​ക​ര​ക്ഷാ മു​ന്നേ​റ്റ അ​വ​കാ​ശ​പ്ര​ഖ്യാ​പ​ന ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു.

കൊ​ച്ചി ചെ​ന്പു​മു​ക്ക് സെ​ന്‍റ് മൈ​ക്കി​ൾ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലും ഗ്രൗ​ണ്ടി​ലു​മാ​യി മൂ​വാ​യി​ര​ത്തോ​ളം ക​ർ​ഷ​ക​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളും പ​ങ്കു​ചേ​രും.

കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക, സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മു​ള്ള ന്യാ​യ​വി​ല ക​ർ​ഷ​ക​ന് ല​ഭ്യ​മാ​ക്കു​ക, വി​ള ഇ​ൻ​ഷ്വ​റ​ൻ​സി​നോ​ടൊ​പ്പം ക​ർ​ഷ​ക ഇ​ൻ​ഷ്വ​റ​ൻ​സും ഏ​ർ​പ്പെ​ടു​ത്തു​ക, റ​ബ​ർ, കു​രു​മു​ള​ക്, ഏ​ല​മു​ൾ​പ്പെ​ടെ കാ​ർ​ഷി​ക​മേ​ഖ​ല​യു​ടെ ന​ടു​വൊ​ടി​ക്കു​ന്ന രാ​ജ്യാ​ന്ത​ര ക​രാ​റു​ക​ൾ തി​രു​ത്തു​ക, തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് ക​ർ​ഷ​ക​ര​ക്ഷാ മു​ന്നേ​റ്റം.


കേ​ര​ള ഫാ​ർ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ജെ. ​മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൊ​ച്ചി​യി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന​സ​മി​തി ക​ർ​ഷ​ക ക​ൺ​വ​ൻ​ഷ​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി. ഇ​ൻ​ഫാം ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ വി.​സി. സെ​ബാ​സ്റ്റ്യ​ൻ, കേ​ര​ള ഫാ​ർ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ന്മാ​രാ​യ വി.​വി. അ​ഗ​സ്റ്റി​ൻ, കെ.​സി. ഡോ​മി​നി​ക് ക​രി​പ്പാ​പ്പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജോ​ണി മാ​ത്യു പൊ​ട്ടം​കു​ളം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ഷി ജോ​സ​ഫ് മ​ണ്ണി​പ്പ​റ​ന്പി​ൽ, ട്ര​സ്റ്റി ജോ​സ​ഫ് മൈ​ക്കി​ൾ ക​ള്ളി​വ​യ​ലി​ൽ, ട്ര​ഷ​റ​ർ ടോ​ണി കു​രു​വി​ള ആ​ന​ത്താ​നം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.