രാജപുരം കുടിയേറ്റ പ്ലാ​റ്റി​നം ജൂ​ബി​ലിക്കു പ്രൗഢോജ്വല സമാപനം
രാജപുരം കുടിയേറ്റ പ്ലാ​റ്റി​നം ജൂ​ബി​ലിക്കു  പ്രൗഢോജ്വല സമാപനം
Wednesday, March 21, 2018 1:14 AM IST
കണ്ണൂർ: കു​ടി​യേ​റ്റ പി​താ​ക്ക​ന്മാ​രു​ടെ ജീ​വി​തമാ​തൃ​ക ന​മ്മു​ടെ ജീ​വി​ത വി​ജ​യ​ത്തി​നു കാ​ര​ണ​മാ​യ​താ​യും ദൈ​വ​ത്തി​ൽ ആ​ശ്ര​യി​ച്ച ഒ​രു സ​മൂ​ഹത്തി​ന്‍റെ വ​ള​ർ​ച്ച​യാ​ണ് നാം ​ഇ​വി​ടെ ദ​ർ​ശി​ക്കു​ന്ന​തെ​ന്നും കോ​ട്ട​യം ആർച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്.

രാ​ജ​പു​രം ക്നാ​നാ​യ കു​ടി​യേ​റ്റ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും രാ​ജ​പു​രം തി​രു​ക്കു​ടും​ബ ഫെ​ാറോ​ന ദേ​വാ​ല​യ സ്ഥാ​പ​ന​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​വും കോ​ട്ട​യം ആർച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​ന​വും പ്ലാ​റ്റി​നം ജൂ​ബി​ലി സ്മ​ര​ണി​ക പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ടി​യേ​റ്റ പി​താ​ക്ക​ന്മാ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും അ​ർ​പ്പ​ണ​ബോ​ധ​ത്തി​ന്‍റെ​യും സ​ദ്ഫ​ല​ങ്ങ​ളാ​ണ് നാം ​ഇ​ന്ന് അ​നു​ഭ​വി​ക്കു​ന്ന സു​ഖ​സൗ​ക​ര്യ​ങ്ങ​ളെ​ന്നും കാ​ല​ത്തി​ന്‍റെ വി​ളി​കേ​ട്ടു മു​ന്നോ​ട്ടു​ള്ള യാ​ത്ര​യി​ൽ കു​ടി​യേ​റ്റ​ത്തി​ന്‍റെ ന​വ​ചൈ​ത​ന്യം ന​മു​ക്ക് പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.


ഫൊ​റോ​ന വി​കാ​രി ഫാ.ഷാ​ജി വ​ട​ക്കേ​ത്തൊ​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന വൈ​ദി​ക പ്ര​തി​നി​ധി ഫാ.​ഫി​ലി​പ്പ് ആ​നി​മൂ​ട്ടി​ൽ, കൂ​ടാ​ര​യോ​ഗം സെ​ക്ര​ട്ട​റി സൈ​മ​ണ്‍ മ​ണ്ണൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ 1943ലെ ​കു​ടി​യേ​റ്റ​ത്തി​ലും അ​തി​നു​ശേ​ഷം വ​ന്ന​വ​രെ​യും പ്ലാ​റ്റി​നം ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ 50-ാം വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​വ​രെ​യും പു​തു​ത​ല​മു​റ​യി​ൽ​പ്പെ​ട്ട നാ​ലു മ​ക്ക​ളി​ൽ കൂ​ടു​ത​ലു​ള്ള​വ​രെ​യും ആ​ദ​രി​ച്ചു.

ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി. കു​ടി​യേ​റ്റ ജൂ​ബി​ലി​യു​ടെ​യും തി​രു​നാ​ൾ പ്ര​സു​ദേ​ന്തി സ​ജി ഒ​ര​പ്പാ​ങ്ക​ലി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ച്ച ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.