എ​ഴു​ന്ന​ള്ളി​പ്പു ക​ഴി​ഞ്ഞു മ​ട​ങ്ങി​യ കൊ​മ്പ​ൻ കി​ണ​റ്റി​ൽ​വീ​ണു ച​രി​ഞ്ഞു
Thursday, March 22, 2018 2:02 AM IST
ഗു​​​രു​​​വാ​​​യൂ​​​ർ: ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വ​​​ത്തി​​​ന്‍റെ യു​​​വ​​​കൊ​​മ്പ​​​ൻ ശേ​​​ഷാ​​​ദ്രി കി​​​ണ​​​റ്റി​​​ൽ​​​വീ​​​ണു ച​​​രി​​​ഞ്ഞു. ഇ​​​ന്ന​​​ലെ രാ​​​ത്രി ഒ​​മ്പ​​​തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പാ​​​ല​​​ക്കാ​​​ട് ശ്രീ​​​കൃ​​​ഷ്ണ​​​പു​​​രം തി​​​രു​​​വാ​​​ഴി​​​യോ​​​ട് ഉ​​​ത്ത​​​ര​​​ത്തി​​​ൽ​​​ക്കാ​​​വി​​​ൽ ഭ​​​ഗ​​​വ​​​തി ക്ഷേ​​​ത്ര​​​ത്തി​​​ലെ മീ​​​ന​​​ഭ​​​ര​​​ണി മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള എ​​​ഴു​​​ന്ന​​​ള്ളി​​​പ്പി​​​ന് എ​​​ത്തി​​​ച്ച​​​താ​​​ണ് കൊ​​​ന്പ​​​നെ.


എ​​​ഴു​​​ന്ന​​​ള്ളി​​​പ്പു ക​​​ഴി​​​ഞ്ഞ് നെ​​​റ്റി​​​പ്പ​​​ട്ടം അ​​​ഴി​​​ച്ച് കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ ആ​​​ന പേ​​​ടി​​​ച്ച് ഓ​​​ടി ആ​​​ൾ​​​മ​​​റ​​​യി​​​ല്ലാ​​​ത്ത കി​​​ണ​​​റ്റി​​​ൽ വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. 28 വ​​​യ​​​സു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്രോ​​​ത്സ​​​വ​​​ത്തി​​​ന് ആ​​​റാ​​​ട്ട്, പ​​​ള്ളി​​​വേ​​​ട്ട ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ എ​​​ഴു​​​ന്ന​​​ള്ളി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.