എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി പ​മ്പാ​ന​ദി​യി​ൽ മു​ങ്ങി മ​രി​ച്ചു
എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി  പ​മ്പാ​ന​ദി​യി​ൽ മു​ങ്ങി മ​രി​ച്ചു
Thursday, March 22, 2018 2:02 AM IST
പ​​ത്ത​​നം​​തി​​ട്ട: കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ദ്യാ​​ർ​​ഥി പ​​മ്പാ​​ന​​ദി​​യി​​ൽ മു​​ങ്ങി മ​​രി​​ച്ചു. കോ​​ന്നി വ​​ള്ളി​​ക്കോ​​ട് കോ​​ട്ട​​യം സു​​മി ഭ​​വ​​നി​​ൽ (വ​​ല്യ​​വ​​ള്ളി​​പ്പു​​റ​​ത്ത് ) സു​​രേ​​ഷി​​ന്‍റെ മ​​ക​​ൻ സു​​മി​​ൻ (മോ​​നു -20) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​ട്ടോ​​ടെ കീ​​ക്കൊ​​ഴൂ​​ർ ചാ​​ക്ക​​പ്പാ​​ല​​ത്താ​​യി​​രു​​ന്നു സം​​ഭ​​വം. നാ​​ല് സു​​ഹൃ​​ത്തു​​ക്ക​​ളോ​​ടൊ​​പ്പം പ​​മ്പാ​​ന​​ദി​​യി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ സു​​മി​​ൻ ഒ​​ഴു​​ക്കി​​ൽ​​പെ​​ടു​​ക​​യാ​​യി​​രു​​ന്നു. സു​​ഹൃ​​ത്തു​​ക്ക​​ൾ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. പി​​ന്നീ​​ട് ഇ​​ട​​പ്പാ​​വൂ​​ർ ക​​ട​​വി​​ന് സ​​മീ​​പ​​ത്തു​​നി​​ന്നും മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. ക​​ട​​മ്മ​​നി​​ട്ട മൗ​​ണ്ട് സി​​യോ​​ൺ എ​​ൻ​​ജി​​നീ​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ സി​​വി​​ൽ എ​​ൻ​​ജി​​നീ​​യ​​റിം​​ഗ് ര​​ണ്ടാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്നു.


കോ​​ള​​ജി​​ലെ ടെ​​ക് ഫെ​​സ്റ്റ് പ​​രി​​പാ​​ടി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് സം​​ഘം കു​​ളി​​ക്കാ​​നാ​​യി കീ​​ക്കൊ​​ഴൂ​​രി​​ലെ​​ത്തി​​യ​​ത്. സം​​സ്കാ​​രം ന​​ട​​ത്തി. അ​​മ്മ: മി​​നി. സ​​ഹോ​​ദ​​രി: സു​​മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.