ക​വി​യൂ​ർ കേ​സ്: തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഹാജ​രാ​ക്കാ​ൻ ഒ​രു മാ​സം കൂ​ടി
ക​വി​യൂ​ർ കേ​സ്:  തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഹാജ​രാ​ക്കാ​ൻ  ഒ​രു മാ​സം കൂ​ടി
Thursday, March 22, 2018 2:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​വി​​​യൂ​​​ർ പീ​​​ഡ​​​ന കേ​​​സി​​​ലെ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ഹാ​​​ജ​​​രാ​​​ക്കാ​​​ൻ ഒ​​​രു മാ​​സ​​​ത്തെ സ​​​മ​​​യം കൂ​​​ടി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ചു. സി​​​ബി​​​ഐ​​​യു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണി​​​ത്. കേ​​​സി​​​ലെ ഏ​​​ക പ്ര​​​തി ല​​​താ നാ​​​യ​​​രു​​​ടെ നു​​​ണ പ​​​രി​​​ശോ​​​ധ​​​ന റി​​​പ്പോ​​​ർ​​​ട്ട് ഫോ​​​റ​​​ൻ​​​സി​​​ക് അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കി​​​യാ​​​ലു​​​ട​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കാ​​മെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ​

ക​​​വി​​​യൂ​​​ർ ശ്രീ​​​വ​​​ല്ല​​​ഭ ക്ഷേ​​​ത്ര​​​ത്തി​​​ലെ പൂ​​​ജാ​​​രി​​​യാ​​​യി​​​രു​​​ന്ന നാ​​​രാ​​​യ​​​ണ​​​ൻ ന​​​മ്പൂ​​​തി​​​രി​​​യും കു​​​ടും​​​ബ​​​വും 2004 സെ​​​പ്റ്റം​​​ബ​​​ർ 28ന് ​​​കൂ​​​ട്ട ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തി​​​രു​​​ന്നു. കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച സി​​​ബി​​​ഐ സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ലും നാ​​​രാ​​​യ​​​ണ​​​ൻ ന​​​മ്പൂ​​​തി​​​രി​​​യാ​​​ണ് അ​​​ന​​​ഘ​​​യെ പീ​​​ഡി​​​പ്പി​​​ച്ച​​​തെ​​​ന്നാ​​യി​​രു​​ന്നു റി​​പ്പോ​​ർ​​ട്ട്. മൂ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും കോ​​​ട​​​തി ത​​​ള്ളി​. തു​​​ട​​​ർ​​​ന്നാ​​​ണ് കോ​​​ട​​​തി നാ​​​ലാം തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.