കൊ​ന്പ​ൻ ശേ​ഷാ​ദ്രി​യെ വാ​ള​യാ​ർ വ​ന​ത്തി​ൽ സം​സ്ക​രി​ച്ചു
Friday, March 23, 2018 2:37 AM IST
പാ​​​ല​​​ക്കാ​​​ട്: വി​​​ര​​​ണ്ടോ​​​ടു​​​ന്ന​​​തി​​​നി​​​ടെ കി​​​ണ​​​റ്റി​​​ൽ​​​വീ​​​ണ് ച​​​രി​​​ഞ്ഞ കൊ​ന്പ​ൻ ശേ​ഷാ​ദ്രി​യെ വാ​ള​യാ​ർ വ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. ശ്രീകൃ​​​ഷ്ണ​​​പു​​​ര​​​ത്തെ ഒരു ക്ഷേത്രത്തിലെ ഉ​​​ത്സ​​​വ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു മ​​​ട​​​ങ്ങു​​​ന്പോ​​​ഴാ​​​ണ് അ​​​നു​​​സ​​​ര​​​ണ​​​ക്കേ​​​ട് കാ​​​ട്ടി ഇ​​​ട​​​ഞ്ഞോ​​​ടി​​​യ​​​ത്. ഓട്ടത്തിനിടെ ആ​​​ൾ​​​മ​​​റ​​​യി​​​ല്ലാ​​​ത്ത കി​​​ണ​​​റ്റി​​​ലേ​​​ക്കു പ​​​തി​​​ക്കുകയായിരുന്നു. വീ​​​ഴ്ച​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ​​​ ഞെ​​​രു​​​ങ്ങി​​​യ​​​മ​​​ർ​​​ന്നായിരുന്നു ശേ​​​ഷാ​​​ദ്രി​​​യു​​​ടെ മരണം. പാ​​​ല​​​ക്കാ​​​ട് ഫോ​​​റ​​​സ്റ്റ് വെ​​​റ്റ​​​റി​​​ന​​​റി ഓ​​​ഫീ​​​സ​​​ർ ജ​​​യ​​​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചു ശേ​​​ഷാ​​​ദ്രി​​​യു​​​ടെ ജ​​ഡം ദ​​​ഹി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.