പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജി​നു സമീപത്തെ ജി​ഷ്ണു സ്മാ​ര​കം മാറ്റാ​ൻ ഉത്തരവ്
പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജി​നു സമീപത്തെ ജി​ഷ്ണു സ്മാ​ര​കം മാറ്റാ​ൻ ഉത്തരവ്
Saturday, March 24, 2018 2:36 AM IST
കൊ​​​ച്ചി: പാ​​​ന്പാ​​​ടി നെ​​​ഹ്റു കോ​​​ള​​​ജി​​​നു സ​​​മീ​​​പ​​​ത്തെ ജി​​​ഷ്ണു പ്ര​​​ണോ​​​യ് സ്മാ​​​ര​​​കം മൂ​​​ന്നാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ പൊ​​​ളി​​​ച്ചു​​നീ​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. സ്മാ​​​ര​​​കം പൊ​​​ളി​​​ച്ചു​​നീ​​​ക്കാ​​​നു​​​ള്ള തൃ​​​ശൂ​​​ർ ആ​​​ർ​​​ഡി​​​ഒ​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് പോ​​​ലീ​​​സ് പാ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ചു പാ​​​ന്പാ​​​ടി തി​​​രു​​​വി​​​ല്വാ​​​മ​​​ല സ്വ​​​ദേ​​​ശി കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

നെ​​​ഹ്റു കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന ജി​​​ഷ്ണു​​​വി​​​ന്‍റെ മ​​​ര​​​ണം കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ച് ഏ​​​റെ സ​​​മ​​​ര​​​ങ്ങ​​​ളും ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​പ്ര​​​ശ്ന​​​ങ്ങ​​​ളും ഈ ​​​മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യി. ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണു പാ​​​ന്പാ​​​ടി നെ​​​ഹ്റു കോ​​​ള​​​ജി​​​ന്‍റെ പി​​​ന്നി​​​ലെ ക​​​വാ​​​ട​​​ത്തി​​​ന​​​ടു​​​ത്ത് എ​​​ഐ​​​ടി​​​യു​​​സി ഓ​​​ഫീ​​​സി​​​നോ​​​ടു ചേ​​​ർ​​​ന്നു ജി​​​ഷ്ണു​​​വി​​​നു സ്മാ​​​ര​​​ക​​​മൊ​​​രു​​​ക്കി​​​യ​​​ത്. വി​​​ദ്യാ​​​ർ​​​ഥി-​​യു​​​വ​​​ജ​​​ന പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​രു​​ന്നു സ്മാ​​​ര​​​ക​​നി​​​ർ​​മാ​​ണം.


പാ​​​ന്പാ​​​ടി-​​പെ​​​രി​​​ങ്ങോ​​​ട്ടു​​​കു​​​റി​​​ശി റോ​​​ഡി​​​നോ​​​ടു തൊ​​​ട്ടു​​​ചേ​​​ർ​​​ന്നു നി​​​ർ​​​മി​​​ച്ച സ്മാ​​​ര​​​കം അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്നാ​​​രോ​​​പി​​​ച്ചു ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ ആ​​​ർ​​​ഡി​​​ഒ​​യ്ക്കു ​പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു തൃ​​​ശൂ​​​ർ ആ​​​ർ​​​ഡി​​​ഒ സ്മാ​​​ര​​​കം നീ​​​ക്കാ​​​ൻ പ​​​ഴ​​​യ​​​ന്നൂ​​​ർ പോ​​​ലീ​​​സ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഇ​​​തു പാ​​​ലി​​​ച്ചി​​​ല്ലെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.