ജനാധിപത്യ കേരള കോൺഗ്രസ് സമരപ്രഖ്യാപനം കോട്ടയത്ത്
Saturday, March 24, 2018 2:36 AM IST
കോ​ട്ട​യം: കാ​ർ​ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന വി​ല​ത്തക​ർ​ച്ച​യ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ കേ​ന്ദ്രസം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് ക​ർ​ഷ​ക പ്ര​ക്ഷോ​ഭം ന​ട​ത്തും. സ​മ​ര​പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം കോ​ട്ട​യ​ത്ത് പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​സി.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ​ക്ക​ച്ച​ൻ മ​റ്റ​ത്തി​ൽ, ഏ​ലി​യാ​സ് സ​ഖ​റി​യാ, ഫ്രാ​ൻ​സി​സ് തോ​മ​സ്, തോ​മ​സ് കു​ന്ന​പ്പ​ള്ളി, ജോ​സ് പാ​റേ​ക്കാ​ട്ട്, വ​നി​താ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ജി​താ സാ​ബു, യൂ​ത്ത്ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ ജ​യിം​സ്, കെ​എ​സ്ടി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കു​ര്യ​ൻ, ജ​നാ​ധി​പ​ത്യ പ്ര​വാ​സി കോ​ൺ​ഗ്ര​സ് ക​ൺ​വീ​ന​ർ സാ​ബു കൂ​വ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.