കു​ര​ങ്ങ​ണി കാ​ട്ടു​തീ: മ​ര​ണം 20 ആ​യി
കു​ര​ങ്ങ​ണി കാ​ട്ടു​തീ: മ​ര​ണം 20 ആ​യി
Saturday, March 24, 2018 3:05 AM IST
മ​​റ​​യൂ​​ർ: കു​​ര​​ങ്ങ​​ണി കാ​​ട്ടു​​തീ അ​​പ​​ക​​ട​​ത്തി​​ൽ മ​​ര​​ണ​​സം​​ഖ്യ 20 ആ​​യി. 55 ശ​​ത​​മാ​​നം പൊ​​ള്ള​​ലേ​​റ്റ ത​​ഞ്ചാ​​വൂ​​ർ സ്വ​​ദേ​​ശി​​നി സാ​​യി വ​​സു​​മ​​തി (26), 40 ശ​​ത​​മാ​​നം പൊ​​ള്ള​​ലേ​​റ്റ ചെ​​ന്നൈ സ്വ​​ദേ​​ശി​​നി നി​​വ്യാ നി​​കൃ​​തി (23) എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ മ​​രി​​ച്ച​​ത്.

പ​​തി​​നൊ​​ന്നി​​നു വൈ​​കു​​ന്നേ​​ര​​മു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ പൊ​​ള്ള​​ലേ​​റ്റ ത​​ഞ്ചാ​​വൂ​​ർ സ്വ​​ദേ​​ശി​​നി സാ​​യി വ​​സു​​മ​​തി മ​​ധു​​ര ഗ്രെ​​യി​​സ് കെ​​ന്നെ​​റ്റ് ആ​​ശു​​പ​​ത്രി​​യി​​ലും നി​​വ്യാ നി​​കൃ​​തി മ​​ധു​​ര അ​​പ്പോ​​ളോ ആ​​ശു​​പ​​ത്രി​​യി​​ലും ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും ചെ​​ന്നൈ​​യി​​ൽ​​നി​​ന്നു​​ള്ള ചെ​​ന്നൈ ട്രെ​​ക്കിം​​ഗ് ക്ല​​ബ് അം​​ഗ​​ങ്ങ​​ളാ​​യി​​രു​​ന്നു. രാ​​വി​​ലെ ഒ​​ൻ​​പ​​തി​​നാ​​ണ് സാ​​യി വ​​സു​​മ​​തി മ​​രി​​ച്ച​​ത്. ഒ​​രു ​മ​​ണി​​ക്കൂ​​റി​​നു​​ശേ​​ഷം നി​​വ്യാ നി​​കൃ​​തി​​യും മ​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.