സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ അ​വ​ധി​ക്കാ​ല ക്ലാ​സിനനു​മ​തി
Tuesday, April 17, 2018 2:32 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളി​​​ൽ അ​​​വ​​​ധി​​​ക്കാ​​​ല ക്ലാ​​​സ് ന​​​ട​​​ത്താ​​​ൻ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​കി. ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​ഷ​​​ൻ നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു പൊ​​​തു​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റും സി​​​ബി​​​എ​​​സ്ഇ അ​​​ധി​​​കൃ​​​ത​​​രും അ​​​വ​​​ധി​​​ക്കാ​​​ല ക്ലാ​​​സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തു ത​​​ട​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ ഗ്ലോ​​​ബ​​​ൽ പ​​​ബ്ലി​​​ക് സ്കൂ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 52 സ്കൂ​​​ളു​​​ക​​​ൾ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ്, ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ സ്കൂ​​​ളു​​​ക​​​ളി​​​ൽ ക്ലാ​​​സ് ന​​​ട​​​ത്താ​​​ൻ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.

അ​​​വ​​​ധി​​​ക്കാ​​​ല ക്ലാ​​​സു​​​ക​​​ൾ ത​​​ട​​​ഞ്ഞ് ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഫെ​​​ബ്രു​​​വ​​​രി 24നു ​​​ന​​​ൽ​​​കി​​​യ ഉ​​​ത്ത​​​ര​​​വും ഇ​​​ത​​​നു​​​സ​​​രി​​​ച്ചു ഡി​​​പി​​​ഐ മാ​​​ർ​​​ച്ച് 31ന് ​​​ഇ​​​റ​​​ക്കി​​​യ സ​​​ർ​​​ക്കു​​​ല​​​റും സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് സ്റ്റേ ​​​ചെ​​​യ്തി​​​രു​​​ന്നു. ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ സ്കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ​​​ക്കു ക്ലാ​​​സ് ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ൽ സ്റ്റേ ​​​നി​​​ല​​​നി​​​ൽ​​​ക്കു​​​മെ​​​ന്നും സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

ഹ​​​ർ​​​ജി​​​ക്കാ​​​ർ ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ക്ലാ​​​സ് ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള തീ​​​യ​​​തി വ്യ​​​ക്ത​​​മാ​​​ക്കി സി​​​ബി​​​എ​​​സ്ഇ റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സി​​​ൽ അ​​​നു​​​മ​​​തി അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം. അ​​​വ​​​ധി​​​ക്കാ​​​ല ക്ലാ​​​സ് ന​​​ട​​​ത്താ​​​ൻ മ​​​തി​​​യാ​​​യ സൗ​​​ക​​​ര്യ​​​മു​​​ണ്ടെ​​​ന്നു പ്രി​​​ൻ​​​സി​​​പ്പ​​​ലും സ്കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​ധി​​​കാ​​​രി​​​യും രേ​​​ഖാ​​​മൂ​​​ലം ഉ​​​റ​​​പ്പു​​ന​​​ൽ​​​ക​​​ണം. സ്കൂ​​​ൾ പി​​​ടി​​​എ യോ​​​ഗം അ​​​വ​​​ധി​​​ക്കാ​​​ല ക്ലാ​​​സി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി പാ​​​സാ​​​ക്കി​​​യ പ്ര​​​മേ​​​യ​​​വും സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.


സി​​​ബി​​​എ​​​സ്ഇ റീ​​​ജ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഈ ​​​രേ​​​ഖ​​​ക​​​ളും ക​​​ഴി​​​ഞ്ഞ അ​​​ധ്യ​​​യ​​​ന​​വ​​​ർ​​​ഷം ഹ​​​ർ​​​ത്താ​​​ലും സ​​​മ​​​ര​​​വും നി​​​മി​​​ത്തം ന​​​ഷ്ട​​​മാ​​​യ ക്ലാ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വു​​​മൊ​​​ക്കെ പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​വ​​​ധി​​​ക്കാ​​​ല ക്ലാ​​​സി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​ക​​​ണം. പ​​​ര​​​മാ​​​വ​​​ധി 20 ദി​​​വ​​​സം വ​​​രെ ക്ലാ​​​സ് ന​​​ട​​​ത്താ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാം.

അ​​​പേ​​​ക്ഷ ല​​​ഭി​​​ച്ചു പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ റീ​​​ജ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും സിം​​​ഗി​​​ൾ ​ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.