കോട്ടയം: എരുമേലി മുക്കൂട്ടുതറ സ്വദേശിനി ജസ്ന മരിയ ജയിംസിനെ കാണാതായിട്ട് ഒരു മാസം തികയുന്പോഴും പോലീസിന്റെ നിഷ്ക്രിയതക്കെതിരേ കേരള ജനപക്ഷം ജസ്നയുടെ ജന്മനാട്ടിൽ ദേശീയപാത ഉപരോധിക്കും.
നാളെ രാവിലെ 10നു മുക്കൂട്ടുതറ ജംഗ്ഷനിൽ ചേരുന്ന ജനകീയ പ്രതിഷേധവും ദേശീയപാത ഉപരോധവും യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് ഷൈജോ ഹസൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് സക്കീർ, സെബി പറമുണ്ട, ആന്റണി മാർട്ടിൻ, കെ.എഫ്. കുര്യൻ, ജോർജ് ജോസഫ്, ജോർജ് വടക്കൻ, ജോയി സ്കറിയ, പ്രഫ. ജോസഫ് ടി. ജോസ്, ജി. കൃഷ്ണകുമാർ, റെജി കെ. ചെറിയാൻ, തങ്കച്ചൻ ജോസ്, ഉമ്മച്ചൻ കൂറ്റനാൽ, ഷോണ്‍ ജോർജ്, വർഗീസ് കൊച്ചുകുന്നേൽ, റിജോ വാളന്തറ, പി.സി. ബാബു, റ്റിജോ സ്രാംബിയിൽ എന്നിവർ നേതൃത്വം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.