മെ​ഡി​ക്ക​ൽ ബോ​ർ​ഡ് പ​രി​ശോ​ധി​ക്കും
മെ​ഡി​ക്ക​ൽ ബോ​ർ​ഡ് പ​രി​ശോ​ധി​ക്കും
Thursday, April 19, 2018 1:27 AM IST
കൊ​​ച്ചി: വ​​രാ​​പ്പു​​ഴ​​യി​​ൽ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ൽ ശ്രീ​​ജി​​ത്ത് മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി അ​​ഞ്ചം​​ഗ മെ​​ഡി​​ക്ക​​ൽ സം​​ഘം രൂ​​പീ​​ക​​രി​​ച്ചു. ശ്രീ​​ജി​​ത്തി​​ന്‍റെ മൃ​​ത​​ദേ​​ഹ​​ത്തി​​ലെ ക്ഷ​​ത​​ങ്ങ​​ളു​​ടെ സ്വ​​ഭാ​​വം നി​​ർ​​ണ​​യി​​ക്കാ​​നാ​​ണു ബോ​​ർ​​ഡ് രൂ​​പീ​​ക​​രി​​ച്ച​​ത്.

തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ഫോ​​റ​​ൻ​​സി​​ക് വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​കെ. ശ​​ശി​​ക​​ല, ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ജ​​ന​​റ​​ൽ വി​​ഭാ​​ഗം പ്ര​​ഫ. ഡോ. ​​ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ ക​​ർ​​ത്ത, തൃ​​ശൂ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ജ​​ന​​റ​​ൽ സ​​ർ​​ജ​​റി വി​​ഭാ​​ഗം അ​​ഡീ​​ഷ​​ണ​​ൽ പ്ര​​ഫ. ഡോ. ​​ശ്രീ​​കു​​മാ​​ർ, കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ സ​​ർ​​ജി​​ക്ക​​ൽ ഗ്യാ​​സ്ട്രോ എ​​ൻ​​ട്രോ​​ള​​ജി പ്ര​​ഫ. ഡോ. ​​പ്ര​​താ​​പ​​ൻ, കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ നെ​​ഫ്രോ​​ള​​ജി വി​​ഭാ​​ഗം പ്ര​​ഫ. ഡോ. ​​ജ​​യ​​കു​​മാ​​ർ എ​​ന്നി​​വ​​രാ​​ണ് മെ​​ഡി​​ക്ക​​ൽ ബോ​​ർ​​ഡി​​ലെ അം​​ഗ​​ങ്ങ​​ൾ. പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ന്‍റെ ക​​ത്തി​​നെ​​ത്തു​​ട​​ർ​​ന്നു ഡ​​യ​​റ​​ക്ട​​ർ ഓ​​ഫ് മെ​​ഡി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​നാ​​ണ് ഇ​​തു​​സം​​ബ​​ന്ധി​​ച്ച ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്.


മ​​രി​​ച്ച ശ്രീ​​ജി​​ത്തി​​ന്‍റെ മൃ​​ത​​ദേ​​ഹ​​ത്തി​​ലും ആ​​ന്ത​​രി​​കാ​​വ​​യ​​വ​​ങ്ങ​​ളി​​ലും ക​​ണ്ടെ​​ത്തി​​യ ക്ഷ​​ത​​ങ്ങ​​ളും പ​​രി​​ക്കു​​ക​​ളും വി​​ശ​​ക​​ല​​നം ചെ​​യ്യാ​​ൻ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ വി​​ദ​​ഗ്ധ​​രാ​​യ അ​​ഞ്ചു ഡോ​​ക്ട​​ർ​​മാ​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന ബോ​​ർ​​ഡ് രൂ​​പീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് അ​​ന്വേ​​ഷ​​ണ സം​​ഘം ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.