മോ​ൺ. പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി കൊ​ല്ലം രൂ​പ​താ മെ​ത്രാ​ൻ
മോ​ൺ. പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി  കൊ​ല്ലം രൂ​പ​താ മെ​ത്രാ​ൻ
Thursday, April 19, 2018 1:36 AM IST
കൊ​​​​ല്ലം: കൊ​​​​ല്ലം രൂ​​​​പ​​​​ത​​യു​​ടെ പു​​തി​​യ ബി​​ഷ​​പ്പാ​​യി രൂ​​​​പ​​​​താ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​ൾ മോ​​​​ൺ. പോ​​​​ൾ ആ​​​​ന്‍റ​​​​ണി മു​​​​ല്ല​​​​ശേ​​​​രി​​​​യെ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ നി​​​​യ​​​​മി​​​​ച്ചു. ബി​​ഷ​​പ് ഡോ. ​​​​സ്റ്റാ​​​​ൻ​​​​ലി റോ​​​​മ​​​​ൻ വി​​​​ര​​​​മി​​​​ക്കു​​​​ന്ന ഒ​​​​ഴി​​​​വി​​​​ലാ​​​​ണു നി​​​​യ​​​​മ​​​​നം. മെ​​​​ത്രാ​​​​ഭി​​​​ഷേ​​​​ക ച​​​​ട​​​​ങ്ങ് ന​​​​ട​​​​ക്കു​​​​ന്ന തീ​​​​യ​​​​തി​​​​യും സ്ഥ​​​​ല​​​​വും പി​​ന്നീ​​ടു തീ​​​​രു​​​​മാ​​​​നി​​​​ക്കും.

നി​​യു​​ക്ത മെ​​​​ത്രാ​​​​ൻ സ്ഥാ​​​​നം ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ ബിഷപ് ഡോ. ​​​​സ്റ്റാ​​​​ൻ​​​​ലി റോ​​​​മ​​​​ൻ അ​​​​പ്പോ​​​​സ്തോ​​​​ലി​​​​ക് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റ​​​​റാ​​​​യി തു​​​​ട​​​​രും. രൂ​​​​പ​​​​താ ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ പൂ​​​​ർ​​​​ണ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു ത​​​​ന്നെ​​​​യാ​​​​യി​​​​രി​​​​ക്കും.

മോ​​​​ൺ. മു​​​​ല്ല​​​​ശേ​​​​രി​​​​യുടെ നിയമന ഡി​​​​ക്രി ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30ന് ​​ ​​ത​​​​ങ്ക​​​​ശേ​​​​രി ക​​​​ത്തീ​​​​ഡ്ര​​​​ൽ ദേവാല​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ബി​​ഷ​​പ് ഡോ. ​​​​സ്റ്റാ​​​​ൻ​​​​ലി റോ​​​​മ​​​​ൻ വാ​​​​യി​​​​ച്ചു. ഇ​​തേ​​സ​​മ​​യം വ​​​​ത്തി​​​​ക്കാ​​​​നി​​​​ലും നി​​​​യ​​​​മ​​​​ന പ്ര​​​​ഖ്യാ​​​​പ​​​​ന​​മു​​ണ്ടാ​​യി. തു​​​​ട​​​​ർ​​​​ന്നു നി​​യു​​ക്ത മെ​​​​ത്രാ​​​​നെ സ്ഥാ​​​​ന​​​​ചി​​​​ഹ്ന​​​​ങ്ങ​​​​ളാ​​​​യ ചു​​​​വ​​​​ന്ന അ​​​​ര​​​​പ്പ​​​​ട്ട​​​​യും തൊ​​​​പ്പി​​​​യും കു​​​​രി​​​​ശു​​​​മാ​​​​ല​​​​യും അ​​​​ണി​​​​യി​​​​ച്ചു. ജ​​​​ന​​ങ്ങ​​ൾ ഹ​​​​ർ​​​​ഷാ​​​​ര​​​​വ​​​​ത്തോ​​​​ടെ നി​​​​യു​​​​ക്ത മെ​​​​ത്രാ​​​​നെ സ്വീ​​​​ക​​​​രി​​​​ച്ചു. ദൈ​​​​വ​​​​ത്തി​​​​ന് ന​​​​ന്ദി പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ട് തെ​​​​ദേ​​​​വും പാ​​​​ടി. രൂ​​​​പ​​​​താ ചാ​​​​ൻ​​​​സ​​​​ല​​​​ർ റ​​​​വ. ഡോ. ​​​​ഷാ​​​​ജി ജെ​​​​ർ​​​​മ​​​​ൻ നി​​​​യ​​​​മ​​​​ന ഡി​​​​ക്രി​​​​യു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കി.


1960 ജ​​​​നു​​​​വ​​​​രി 15നാ​​​​ണ് കൊ​​​​ല്ലം രൂ​​​​പ​​​​ത​​​​യി​​​​ലെ കാ​​​​ഞ്ഞി​​​​ര​​​​കോ​​​​ട് ഇ​​​​ട​​​​വ​​​​ക​​​​യി​​​​ൽ കൈ​​​​താ​​​​കോ​​​​ടി​​​​യി​​​​ൽ പ​​​​രേ​​​​ത​​​​രാ​​​​യ ആ​​​​ന്‍റ​​​​ണി ഗ​​​​ബ്രി​​​​യേ​​​​ലി​​​​ന്‍റെ​​​​യും മ​​​​ർ​​​​ഗ​​​​രീ​​​​റ്റ​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​യി പോ​​​​ൾ ആ​​​​ന്‍റ​​​​ണി ജ​​​​നി​​​​ച്ച​​​​ത്. ജ​​​​യി​​​​ന​​​​മ്മ ജോ​​​​ർ​​​​ജ്, സ്റ്റെ​​​​ല്ല ബെ​​​​യ്സ​​​​ൽ, ദ​​​​ലീ​​​​മ ലോ​​​​റ​​​​ൻ​​​​സ്, വി​​​​ൻ​​​​സ​​​​ന്‍റ് എ. ​​​​മു​​​​ല്ല​​​​ശേ​​​​രി, റീ​​​​ത്ത മു​​​​ല്ല​​​​ശേ​​​​രി, ജോ​​​​ൺ​​​​സ​​​​ൺ എ. ​​​​മു​​​​ല്ല​​​​ശേ​​​​രി, ഫാ. ​​​​ജോ​​​​സി എ. ​​​​മു​​​​ല്ല​​​​ശേ​​​​രി, ജിം. ​​​​ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​ർ സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.