ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം കൂട്ടി വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നു
ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം കൂട്ടി വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നു
Thursday, April 19, 2018 11:30 PM IST
തൊ​​​​ടു​​​​പു​​​​ഴ: ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​​​ദ​​​​നം ഉ​​​​യ​​​​ർ​​​​ത്തി സം​​സ്ഥാ​​ന​​ത്തെ വൈ​​ദ്യു​​തി​​ക്ക​​മ്മി പ​​രി​​ഹ​​രി​​ക്കാ​​ൻ വൈ​​ദ്യു​​തി​​വ​​കു​​പ്പി​​ന്‍റെ ശ്ര​​മം. 27.4065 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് അ​​​​വ​​​​സാ​​​​നി​​​​ച്ച 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ലെ ഉ​​​​ത്പാ​​​​ദ​​​​നം. ഇ​​​​തി​​​​ൽ 26.2689 ദ​​​​ശ​​​​ല​​​​ക്ഷം യൂണി​​​​റ്റും ജ​​​​ല​​​​വൈ​​​​ദ്യു​​​​തി​​​​യാ​​​​യി​​​​രു​​​​ന്നു. 20 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റാ​​​​യി​​​​രു​​​​ന്നു ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച​​​​യി​​​​ലെ ശ​​​​രാ​​​​ശ​​​​രി പ്ര​​​​തി​​​​ദി​​​​ന ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​​​ദ​​​​നം.

പ​​​​വ​​​​ർ പ​​​​ർ​​​​ച്ചേ​​​​സ് എ​​​​ഗ്രി​​​​മെ​​​​ന്‍റ് പ്ര​​​​കാ​​​​രം കേ​​​​ര​​​​ള​​​​ത്തി​​​​നു ല​​​​ഭി​​​​ക്കേ​​​​ണ്ട വൈ​​​​ദ്യു​​​​തി​​​​യി​​​​ലു​​​​ണ്ടാ​​​​യ കു​​​​റ​​​​വു ഭാ​​​​ഗി​​​​ക​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ച്ച​​തും ആ​​ശ്വാ​​സ​​മാ​​യി. 150 മെ​​​​ഗാ​​​​വാ​​​​ട്ടി​​​​ന്‍റെ കു​​​​റ​​​​വാ​​​​ണ് ഇ​​​​ന്ന​​​​ലെ സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ണ്ടാ​​​​യ​​​​ത്.

ക​​​​ൽ​​​​ക്ക​​​​രി ക്ഷാ​​​​മം മൂ​​​​ലം ഛ​​​​ത്തീ​​​​സ്ഗ​​​​ഡി​​​​ലെ ജി​​​​ൻ​​​​ഡാ​​​​ൽ പ​​​​വ​​​​ർ പ്ലാ​​​​ന്‍റി​​​​ൽ അ​​​​ട​​​​ക്കം ഉ​​​​ത്പാ​​​​ദ​​​​നം നി​​​​ല​​​​ച്ച​​​​തി​​​​നാ​​​​ൽ ബു​​​​ധ​​​​നാ​​​​ഴ്ച 300 മെ​​​​ഗാ​​​​വാ​​​​ട്ടി​​​​ന്‍റെ കു​​​​റ​​​​വു​​​​വ​​​​ന്നി​​​​രു​​​​ന്നു.

ഇ​​​​ടു​​​​ക്കി പ​​​​ദ്ധ​​​​തി​​​​യി​​​​ലാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ച്ച​​​​ത്. 11.298 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റാ​​​​യി​​​​രു​​​​ന്നു പ​​​​ദ്ധ​​​​തി​​​​യു​​​​ടെ മൂ​​​​ല​​​​മ​​​​റ്റം പ​​​​വ​​​​ർ ഹൗ​​​​സി​​​​ലെ ഇ​​​​ന്ന​​​​ല​​​​ത്തെ ഉ​​​​ത്പാ​​​​ദ​​​​നം.


ശ​​​​ബ​​​​രി​​​​ഗി​​​​രി 6.6115 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റ്, ഇ​​​​ട​​​​മ​​​​ല​​​​യാ​​​​ർ 1.251, ഷോ​​​​ള​​​​യാ​​​​ർ 0.864, പ​​​​ള്ളി​​​​വാ​​​​സ​​​​ൽ 0.5789, കു​​​​റ്റ്യാ​​​​ടി 2.2276, പ​​​​ന്നി​​​​യാ​​​​ർ 0.3854, നേ​​​​ര്യ​​​​മം​​​​ഗ​​​​ലം 0.5337, ലോ​​​​വ​​​​ർ പെ​​​​രി​​​​യാ​​​​ർ 0.512, പെ​​​​രി​​​​ങ്ങ​​​​ൽ​​​​കു​​​​ത്ത് 0.4248, ക​​​​ക്കാ​​​​ട് 0.868, ക​​​​ല്ല​​​​ട 0.1907, മ​​​​ല​​​​ങ്ക​​​​ര 0.1263 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റ് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​റ്റ് പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലെ ഉ​​​​ത്പാ​​​​ദ​​​​നം.

ചെ​​​​ങ്കു​​​​ളം പ​​​​വ​​​​ർ ഹൗ​​​​സി​​​​ലെ സ​​​​ർ​​​​ജി​​​​ൽ ചോ​​​​ർ​​​​ച്ച ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് മാ​​​​ർ​​​​ച്ച് 18 മു​​​​ത​​​​ൽ പ​​​​വ​​​​ർ ഹൗ​​​​സ് അ​​​​ട​​​​ച്ചി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

49.847 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റ് വൈ​​​​ദ്യു​​​​തി​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ പു​​​​റ​​​​ത്തു​​​​നി​​​​ന്നും എ​​​​ത്തി​​​​ച്ച​​​​ത്. 62 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റ് വ​​​​രെ വൈ​​​​ദ്യു​​​​തി എ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള ശേ​​​​ഷി നി​​​​ല​​​​വി​​​​ൽ ഗ്രി​​​​ഡി​​​​നു​​​​ണ്ട്. കേ​​​​ര​​​​ള​​​​ത്തി​​​​നു കേ​​​​ന്ദ്ര വി​​​​ഹി​​​​ത​​​​മാ​​​​യി ദി​​​​വ​​​​സ​​​​വും 35 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റ് വ​​​​രെ ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ട്.

ഇ​​​​തി​​​​ന് പു​​​​റ​​​​മെ പ​​​​വ​​​​ർ പ​​​​ർ​​​​ച്ചേ​​​​സ് എ​​​​ഗ്രി​​​​മെ​​​​ന്‍റ് പ്ര​​​​കാ​​​​രം 25 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റ് വ​​​​രെ ല​​​​ഭി​​​​ക്ക​​​​ണം. ഇ​​​​തി​​​​ലാ​​​​ണ് ര​​​​ണ്ടു​​​​ദി​​​​വ​​​​സ​​​​മാ​​​​യി കു​​​​റ​​​​വു വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ജോ​​​​ണ്‍​സ​​​​ണ്‍ വേ​​​​ങ്ങ​​​​ത്ത​​​​ടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.