ബൈ​ക്ക് റൈ​ഡ് ച​ല​ഞ്ച് അ​പ​ക​ടം: മി​ഥു​ന്‍​ഘോ​ഷി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
ബൈ​ക്ക് റൈ​ഡ് ച​ല​ഞ്ച് അ​പ​ക​ടം:  മി​ഥു​ന്‍​ഘോ​ഷി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Friday, April 20, 2018 12:30 AM IST
അ​ടൂ​ർ: യു​എ​സ് ആ​സ്ഥാ​ന​മാ​യ സം​ഘ​ട​ന​യു​ടെ ഓ​ണ്‍​ലൈ​ന്‍ ഗെ​യിം ബൈ​ക്ക് റൈ​ഡ് ച​ല​ഞ്ചി​ല്‍ പ​ങ്കെ​ടു​ക്ക​വേ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച എം.​എ​സ്. മി​ഥു​ന്‍​ഘോ​ഷി​ന്‍റെ (22) സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു മി​ഥു​ന്‍റെ മാ​തൃ​ഗൃ​ഹ​മാ​യ ഇ​ല​വും​തി​ട്ട നെ​ടി​യ​കാ​ല അ​ടി​ക​ഴി​യി​ല്‍ മം​ഗ​ല​ശേ​രി വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും.

ഒ​റ്റ​പ്പാ​ലം പാ​ല​പ്പു​റം സ​മ​ത​യി​ല്‍ എം. ​സു​ഗ​ത​ന്‍റെ​യും പ്രി​യ​യു​ടെ​യും മ​ക​നാ​യ എ​ന്‍​ജി​നിയ​റിം​ഗ് വി​ദ്യാ​ര്‍​ഥി എം.​എ​സ്. മി​ഥു​ന്‍ ഘോ​ഷ് സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ ലോ​റി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് ബം​ഗ​ളൂ​രു - പൂ​നെ ദേ​ശീ​യ​പാ​ത​യി​ല്‍ ചി​ത്ര​ദു​ര്‍​ഗ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​മേ​രി​ക്ക​ന്‍ ഗെ​യിം ഗ്രൂ​പ്പാ​യ അ​യ​ണ്‍ ബ​ട്ട് അ​സോ​സി​യേ​ഷ​ന്‍ സാ​ഡി​ല്‍​ഡോ​ര്‍ ചാ​ല​ഞ്ച് ഏ​റ്റെ​ടു​ത്താ​യി​രു​ന്നു ബൈ​ക്ക് യാ​ത്ര. 24 മ​ണി​ക്കൂ​ര്‍ കൊ​ണ്ട് 1600 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ക്കു​ക​യെ​ന്ന​താ​യി​രു​ന്നു മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.