"പ​ൾ​മാ​കോ​ണ്‍' മേ​യ് നാ​ലു മു​ത​ൽ കുമരകത്ത്
Saturday, April 21, 2018 1:28 AM IST
കോ​​​​ട്ട​​​​യം: ശ്വാ​​​​സ​​​​കോ​​​​ശ വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ ദേ​​​​ശീ​​​​യ സ​​​​മ്മേ​​​​ള​​​​നം "പ​​​​ൾ​​​​മാ​​​​കോ​​​​ണ്‍' മേ​​​​യ് നാ​​​​ലു മു​​​​ത​​​​ൽ ആ​​​​റു വ​​​​രെ കു​​​​മ​​​​ര​​​​കം ബാ​​​​ക്ക് വാ​​​​ട്ട​​​​ർ റി​​​​പ്പി​​​​ൾ​​​​സി​​​​ൽ ന​​​​ട​​​​ക്കും. അ​​​​ക്കാ​​​​ഡ​​​​മി ഓ​​​​ഫ് പ​​​​ൾ​​​​മ​​​​ണ​​​​റി ആ​​​​ൻ​​​​ഡ് ക്രി​​​​ട്ടി​​​​ക്ക​​​​ൽ കെ​​​​യ​​​​ർ മെ​​​​ഡി​​​​സി​​​​നും കോ​​​​ട്ട​​​​യം റെ​​​​സ്​​​​പി​​​​റേ​​​​റ്റ​​​​റി സൊ​​​​സൈ​​​​റ്റി​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ അ​​​​ധി​​​​ക​​​​രി​​​​ച്ചു മു​​​​പ്പ​​​​തോ​​​​ളം പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും.

ആ​​​​സ്ത​​​​മ, ദീ​​​​ർ​​​​ഘ​​​​കാ​​​​ല ശ്വാ​​​​സ​​​​ത​​​​ട​​​​സ രോ​​​​ഗ​​​​ങ്ങ​​​​ൾ, ശ്വാ​​​​സ​​​​കോ​​​​ശ അ​​​​ർ​​​​ബു​​​​ദം, ശ്വാ​​​​സ​​​​കോ​​​​ശ​ ചു​​​​രു​​​​ക്കം, ക്ഷ​​​​യം തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച​​​​യാ​​​​കും. രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​ദ​​​​ഗ്ധ​​​​ർ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ക്ലാ​​​​സ് ന​​​​യി​​​​ക്കും. രോ​​​​ഗ​​​​നി​​​​ർ​​​​ണ​​​​യ ഉ​​​​പാ​​​​ധി​​​​ക​​​​ൾ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ശി​​​​ൽ​​​​പ്പ​​​​ശാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​ദി​​​​നം കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ്, ഭാ​​​​ര​​​​ത് ആ​​​​ശു​​​​പ​​​​ത്രി, തി​​​​രു​​​​വ​​​​ല്ല പു​​​​ഷ്പ​​​​ഗി​​​​രി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കും.


സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി പൊ​​​​തു ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി 29നു ​​​​കോ​​​​ട്ട​​​​യം ഐ​​​​എം​​​​എ ഹാ​​​​ളി​​​​ൽ ശ്വാ​​​​സ​​​​കോ​​​​ശാ​​​​രോ​​​​ഗ്യ സെ​​​​മി​​​​നാ​​​​റും സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ സം​​​​ഘാ​​​​ട​​​​ക​​​​സ​​​​മി​​​​തി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ. ​​​​പി. സു​​​​കു​​​​മാ​​​​ര​​​​ൻ, സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​പി.​​​​എ​​​​സ്. ഷാ​​​​ജ​​​​ഹാ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.