പി​ഒ​സി സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു സ​മാ​പ​നം
പി​ഒ​സി സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു സ​മാ​പ​നം
Saturday, April 21, 2018 1:28 AM IST
കൊ​​​ച്ചി: സ​​​ഭ​​​യു​​​ടെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും മാ​​​റ്റ​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ണ്ടു​ കേ​​​ര​​​ള​​​സ​​​ഭ​​​യു​​​ടെ സാ​​​ക്ഷ്യം ശ​​​ക്ത​​​മാ​​​ക്കേ​​​ണ്ട കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണി​​​തെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം. കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻസ​​​മി​​​തി (കെ​​​സി​​​ബി​​​സി) യു​​​ടെ ആ​​​സ്ഥാ​​​ന​ കാ​​​ര്യാ​​​ല​​​യ​​​വും കേ​​​ര​​​ള​​​ത്തി​​​ലെ ല​​​ത്തീ​​​ൻ, മ​​​ല​​​ബാ​​​ർ, മ​​​ല​​​ങ്ക​​​ര സ​​​ഭ​​​ക​​​ളു​​​ടെ പൊ​​​തു അ​​​ജ​​​പാ​​​ല​​​ന​​​കേ​​​ന്ദ്ര​​​വു​​​മാ​​​യ പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​സ്റ്റ​​​റ​​​ൽ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ന്‍റെ (പി​​​ഒ​​​സി) സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി സ​​​മാ​​​പ​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ച്ചു സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

അ​​​ന്പ​​​തു വ​​​ർ​​​ഷം​​കൊ​​​ണ്ടു പി​​​ഒ​​​സി ഏ​​​റെ വ​​​ള​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. സ​​​ഭ​​​യു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ മു​​​ഖ​​​മാ​​​ണ് ഈ ​​​സ്ഥാ​​​പ​​​നം പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്. എ​​​ല്ലാ​​വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ളെ​​​യും ഏ​​​കോ​​​പി​​​പ്പി​​​ച്ചും ആ​​​ഴ​​​ത്തി​​​ലു​​​ള്ള വി​​​ല​​​യി​​​രു​​​ത്ത​​​ൽ ന​​​ട​​​ത്തി​​​യും ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ൻ ഇ​​​നി​​​യും സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് സൂ​​​സ​​​പാ​​​ക്യം പ​​​റ​​​ഞ്ഞു.

ക്രൈ​​​സ്ത​​​വീക​​​ത​​​യും കേ​​​ര​​​ള​​​സ​​​മൂ​​​ഹ​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​ഫ. എം. ​​​തോ​​​മ​​​സ് മാ​​​ത്യു, റ​​​വ. ഡോ. ​​​പ​​​യ​​​സ് മ​​​ലേ​​​ക്ക​​​ണ്ട​​​ത്തി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. റ​​​വ. ഡോ. ​​​വി​​​ൻ​​​സെ​​​ന്‍റ് കു​​​ണ്ടു​​​കു​​​ളം മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. കേ​​​ര​​​ള​​​സ​​​ഭ​​​യും മാ​​​ന​​​വ വി​​​ക​​​സ​​​ന​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സി.​​​ആ​​​ർ. നീ​​​ല​​​ക​​​ണ്ഠ​​​ൻ, ലി​​​ഡാ ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​ർ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ജോ​​​ജി ചി​​​റ​​​യി​​​ൽ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി. അ​​​ല​​​ക്സാ​​​ണ്ട​​​ർ ജേ​​​ക്ക​​​ബ്, റ​​​വ. ഡോ. ​​​പോ​​​ൾ തേ​​​ല​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​ർ ക്രൈ​​​സ്ത​​​വ ദ​​​ർ​​​ശ​​​ന​​​വും ദാ​​​ർ​​​ശ​​​നി​​​ക കേ​​​ര​​​ള​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സാ​​​രി​​​ച്ചു. റ​​​വ.​​​ഡോ. സ​​​ക്ക​​​റി​​​യാ​​​സ് പ​​​റ​​​നി​​​ലം മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​യും ന​​ട​​ന്നു. റ​​​വ.​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, ഫാ. ​​​ജോ​​​സ​​​ഫ് ക​​​രു​​​വേ​​​ലി​​​ക്ക​​​ൽ, ഫാ. ​​​ജോ​​​ളി വ​​​ട​​​ക്ക​​​ൻ, ഫാ. ​​​സ്റ്റാ​​​ൻ​​​ലി മാ​​​തി​​​ര​​​പ്പി​​​ള്ളി, റ​​​വ.​ ഡോ. ​​ജോ​​​ഷി മ​​​യ്യാ​​​റ്റി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഇ​​​ന്നു രാ​​​വി​​​ലെ 8.30ന് ​​​​കേ​​​ര​​​ള​​​സ​​​ഭ ഇ​​​ന്ന​​​ലെ, ഇ​​​ന്ന്, നാ​​​ളെ എ​​​ന്ന വി​​​ഷ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ ജേ​​​ക്ക​​​ബ് പു​​​ന്നൂ​​​സ്, ഫാ. ​​​സേ​​​വ്യ​​​ർ കു​​​ടി​​​യാം​​​ശേ​​​രി എ​​​ന്നി​​​വ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. പ​​​ത്തി​​​നു ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം രാ​​​ജ്യ​​​സ​​​ഭാ ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​ഫ. പി.​​​ജെ. കു​​​ര്യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. യാ​​​ക്കോ​​​ബാ​​​യ സ​​​ഭ ശ്രേ​​​ഷ്ഠ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യും സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലി​​​മീ​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ​​​യും അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തും. കൊ​​​ച്ചി മേ​​​യ​​​ർ സൗ​​​മി​​​നി ജെ​​​യി​​​ൻ സ്മ​​​ര​​​ണി​​​ക പ്ര​​​കാ​​​ശ​​​നം ന​​​ട​​​ത്തും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ള​​​യം ഇ​​​മാം വി.​​​പി. ഷു​​​ഹൈ​​​ബ് മൗ​​​ല​​​വി, സ്വാ​​​മി ന​​​ന്ദാ​​​ത്മ​​​ജ്ഞാ​​​ന​​​ന്ദ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. തു​​​ട​​​ർ​​​ന്നു ന​​​ട​​​ക്കു​​​ന്ന കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ മൂ​​​ന്നു റീ​​​ത്തു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​മാ​​​രും വൈ​​​ദി​​​ക​​​രും സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും.

കേ​​​ര​​​ള​​​ത്തി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു പ്ര​​​തി​​​നി​​​ധി​​​ക​​​ളും കെ​​​സി​​​ബി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 500 പേ​​​രാ​​​ണു ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു കെ​​​സി​​​ബി​​​സി സ​​​മ്മേ​​​ള​​​ന​​​വും ഉ​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.