റി​ക്കാ​ർ​ഡ് പൊ​ക്ക​ത്തി​ൽ ഗി​ന്ന​സ് പ​ക്രു
റി​ക്കാ​ർ​ഡ് പൊ​ക്ക​ത്തി​ൽ ഗി​ന്ന​സ് പ​ക്രു
Saturday, April 21, 2018 11:38 PM IST
കൊ​​​ച്ചി: ഏ​​​റ്റ​​​വും ഉ​​​യ​​​രം കു​​​റ​​​ഞ്ഞ സി​​​നി​​​മാ സം​​​വി​​​ധാ​​​യ​​​ക​​​നു​​​ള്ള മൂ​​​ന്നു റി​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ ഒ​​​റ്റ​ ദി​​​വ​​​സം ഏ​​​റ്റു​​​വാ​​​ങ്ങി അ​​​ജ​​​യ​​​കു​​​മാ​​​ർ എ​​​ന്ന ഗി​​​ന്ന​​​സ് പ​​​ക്രു തി​​​ള​​​ങ്ങും​​​താ​​​ര​​​മാ​​​യി. 2013ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ കു​​​ട്ടീം കോ​​​ലും എ​​​ന്ന സി​​​നി​​​മ സം​​​വി​​​ധാ​​​നം ചെ​​​യ്ത​​​താ​​​ണു മൂ​​​ന്നു റി​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ​​​ക്കു പ​​​ക്രു​​​വി​​​നെ അ​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്.

ലിം​​​ക ബു​​​ക്ക് ഓ​​​ഫ് റി​​​ക്കാ​​​ർ​​​ഡ്, യൂ​​​ണി​​​വേ​​​ഴ്സ​​​ൽ റി​​​ക്കാ​​​ർ​​​ഡ്സ് ഫോ​​​റം, ബെ​​​സ്റ്റ് ഓ​​​ഫ് ഇ​​​ന്ത്യ റി​​​ക്കാ​​​ർ​​​ഡ് എ​​​ന്നി​​​വ ഇ​​​ന്ന​​​ലെ ഒ​​​രു​​​വേ​​​ദി​​​യി​​​ൽ വ​​​ച്ചു ഗി​​​ന്ന​​​സ് പ​​​ക്രു ഏ​​​റ്റു​​​വാ​​​ങ്ങി. എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ് ക്ല​​​ബി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ലിം​​​ക ബു​​​ക്ക് ഓ​​​ഫ് റി​​​ക്കാ​​​ർ​​​ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ക​​​ലാ​​​മ​​​ണ്ഡ​​​ലം ഹേ​​​മ​​​ല​​​ത​​​യും യൂ​​​ണി​​​വേ​​​ഴ്സ​​​ൽ റി​​​ക്കാ​​​ർ​​​ഡ് ഡോ. ​​​സു​​​നി​​​ൽ ജോ​​​സ​​​ഫും ബെ​​​സ്റ്റ് ഓ​​​ഫ് ഇ​​​ന്ത്യ റി​​​ക്കാ​​​ർ​​​ഡ് ടോ​​​ളി​​​യും സ​​​മ്മാ​​​നി​​​ച്ചു.


ഇ​​​തി​​​ൽ ലിം​​​ക ബു​​​ക്ക് ഓ​​​ഫ് റി​​​ക്കാ​​​ർ​​​ഡ് ആ​​​റു മാ​​​സം മു​​​ന്പേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. മ​​​റ്റു ര​​​ണ്ടു റി​​​ക്കാ​​​ർ​​​ഡു​​​ക​​​ളു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം അ​​​ടു​​​ത്ത ദി​​​വ​​​സ​​​മാ​​​ണു ന​​​ട​​​ന്ന​​​ത്. വി​​​ന​​​യ​​​ന്‍റെ അ​​​ദ്ഭു​​​ത​​​ദ്വീ​​​പി​​​ലൂ​​​ടെ ഏ​​​റ്റ​​​വും ഉ​​​യ​​​രം കു​​​റ​​​ഞ്ഞ സി​​​നി​​​മാ നാ​​​യ​​​ക​​​നെ​​​ന്ന ഗി​​​ന്ന​​​സ് ബു​​​ക്ക് ഓ​​​ഫ് വേ​​​ൾ​​​ഡ് റി​​​ക്കാ​​​ർ​​​ഡ് പ​​​ക്രു നേ​​​ര​​​ത്തെ സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ജീ​​​വി​​​ത​​​ത്തി​​​ൽ ഇ​​​നി​​​യും മു​​​ന്നേ​​​റാ​​​നു​​​ള്ള പ്ര​​​ചോ​​​ദ​​​ന​​​മാ​​​യി ഈ ​​​റി​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ മാ​​​റു​​​മെ​​​ന്നു ഗി​​​ന്ന​​​സ് പ​​​ക്രു പ​​​റ​​​ഞ്ഞു. ഉ​​​ട​​​ൻ ചി​​​ത്രീ​​​ക​​​ര​​​ണം ആ​​​രം​​​ഭി​​​ക്കു​​​ന്ന ഇ​​​ള​​​യ​​​രാ​​​ജ​​​യി​​​ലൂ​​​ടെ വീ​​​ണ്ടും നാ​​​യ​​​ക​​​നാ​​​കാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണു ഗി​​​ന്ന​​​സ് പ​​​ക്രു. 27ന് ​​​സി​​​നി​​​മ​​​യു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണം തൃ​​​ശൂ​​​രി​​​ൽ ആ​​​രം​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.