ഹ​ർ​ത്താ​ൽ: അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ
ഹ​ർ​ത്താ​ൽ:  അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ
Sunday, April 22, 2018 2:18 AM IST
മ​​​ഞ്ചേ​​​രി: സം​​​സ്ഥാ​​​ന​​​ത്ത് ഹ​​​ർ​​​ത്താ​​​ൽ ന​​​ട​​​ത്താ​​​ൻ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​​ലൂ​​​ടെ ആ​​​ഹ്വാ​​​നം ചെ​​​യ്ത കേ​​​സി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള അ​​​ഞ്ചു പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. കോ​​ട​​തി​​ പ്ര​​തി​​ക​​ളെ 14 ദി​​​വ​​​സ​​​ത്തേ​​​ക്ക് റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സൈ​​​ബ​​​ർ സെ​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ര​​​ണ്ടു ല​​​ക്ഷ​​​ത്തോ​​​ളം മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ൾ പ​​​രി​​​ശോ​​​ധ​​​ിച്ചു. ഇ​​​തി​​​നാ​​​യി 20 പോ​​​ലീ​​​സു​​​കാ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​ത്തെ​​​യാ​​​ണു നി​​​യോ​​​ഗി​​​ച്ച​​​ത്.

കൊ​​​ല്ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​ക്കാ​​​രെയാണ് ​​​മ​​​ല​​​പ്പു​​​റം ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ദേ​​​ബേ​​​ഷ് കു​​​മാ​​​ർ ബെ​​​ഹ്റ​​​യു​​​ടെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പ്ര​​​തി​​​ക​​​ളു​​​ടെ അ​​​ഞ്ച് മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. കൊ​​​ല്ലം ജി​​ല്ല​​യി​​ൽ പു​​​ന​​​ലൂ​​​രി​​നു സ​​മീ​​പം ഉ​​​റു​​​കു​​ന്ന് അ​​​മൃ​​​താ​​​ല​​​യ​​​ത്തി​​​ൽ അ​​​മ​​​ർ​​​നാ​​​ഥ് ബൈ​​​ജു(19), തി​​​രു​​​വ​​​ന​​​ന്ത​​​പുരം നെ​​​ല്ലി​​​വി​​​ള വെ​​​ണ്ണി​​​യൂ​​​ർ കു​​​ന്നു​​​വി​​​ള അ​​​ഖി​​​ൽ (23), വെ​​​ണ്ണി​​​യൂ​​​ർ നെ​​​ല്ലി​​​വി​​​ള മാ​​​മ്പ്ര​​​ത്ത​​​ല മേ​​​ലേ​​​പു​​​ര​​​ക്ക​​​ൽ സു​​​ധീ​​​ഷ്(22), കു​​​ന്ന​​​പ്പു​​​ഴ നി​​​റ​​​ക്ക​​​കം സി​​​റി​​​ൽ നി​​​വാ​​​സി​​​ൽ സി​​​റി​​​ൽ(20), നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര പ​​​ഴു​​​താ​​​ക്ക​​​ൽ ഇ​​​ല​​​ങ്ങം റോ​​​ഡ് ഗോ​​​കു​​​ൽ ശേ​​​ഖ​​​ർ(21) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഹ​​​ർ​​​ത്താ​​​ലി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത വാ​​​ട്സാ​​പ് ഗ്രൂ​​​പ്പു​​​ക​​​ളു​​​ടെ അ​​​ഡ്മി​​​ൻ​​​മാ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രെ​​​ന്നു അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.