കാ​റി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
കാ​റി​ടി​ച്ച്  ഗൃ​ഹ​നാ​ഥ​ൻ  മ​രി​ച്ചു
Monday, April 23, 2018 1:45 AM IST
തൊ​ടു​പു​ഴ: നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. തൊ​ടു​പു​ഴ മ​ട​ക്ക​ത്താ​നം കൊ​ച്ച​ങ്ങാ​ടി പ​ടി​ഞ്ഞാ​റേ​വ​ട്ട​ത്തി​ൽ പി.​എ.​ഷാ​ഹു​ൽ ഹ​മീ​ദ് (ഷാ​ജി- 56) ആ​ണ് മ​രി​ച്ച​ത്. തൊ​ടു​പു​ഴ- മു​വാ​റ്റു​പു​ഴ റോ​ഡി​ൽ കൊ​ച്ച​ങ്ങാ​ടി​യി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് 5.30നാ​യി​രു​ന്നു അ​പ​ക​ടം. മു​വാ​റ്റു​പു​ഴ ഭാ​ഗ​ത്ത് നി​ന്നു അ​മി​ത​വേ​ഗ​ത​യി​ൽ എ​ത്തി​യ കാ​ർ റോ​ഡി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്നു ഷാ​ഹു​ൽ ഹ​മീ​ദി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കാ​റി​ടി​ച്ചു ഷാ​ഹു​ൽ ഹ​മീ​ദ് സ​മീ​പ​ത്തെ ക​രി​ങ്ക​ൽ​കൂ​ന​യി​ലേ​യ്ക്ക് തെ​റി​ച്ചു വീ​ണു. കാ​ർ സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷാ​ഹു​ൽ ഹ​മീ​ദി​നെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


കാ​ർ ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. ഷാ​ഹു​ൽ ഹ​മീ​ദ് ദീ​ർ​ഘ​കാ​ല​മാ​യി മു​വാ​റ്റു​പു​ഴ​യി​ൽ വാ​ഹ​ന​ബ്രോ​ക്ക​റാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ക​ബ​റ​ട​ക്കം ഇ​ന്ന് ഉ​ച്ച​യ്ക്കു ശേ​ഷം മു​വാ​റ്റു​പു​ഴ പേ​ട്ട പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ഷ​ക്കീ​ല. മ​ക്ക​ൾ: ഷം​സീ​ന, ത​സ്‌ലീ​മ, ത​സ്നീ​മ, ഷാ​ജ​ഹാ​ൻ. മ​രു​മ​ക്ക​ൾ: അ​മീ​ർ, നി​ഷാ​ദ്. വാ​ഴ​ക്കു​ളം പോ​ലീ​സ് കേ​സെടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.